India vs England, 1st Test: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 436ന് പുറത്ത്; ഒന്നാം ഇന്നിംഗ്സിൽ 190 റൺസ് ലീഡ്
- Published by:Anuraj GR
- news18-malayalam
Last Updated:
രവീന്ദ്ര ജഡേജ 87 റൺസും അക്ഷർ പട്ടേൽ 44 റൺസുമെടുത്ത് പുറത്തായി
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 190 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 436 റൺസിന് പുറത്തായി. ഏഴിന് 421 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ശേഷിച്ച മൂന്ന് വിക്കറ്റുകൾ 15 റൺസെടുത്തപ്പോഴേക്കും നഷ്ടമായി. രവീന്ദ്ര ജഡേജ 87 റൺസും അക്ഷർ പട്ടേൽ 44 റൺസുമെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റിന് 67 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 31 റൺസെടുത്ത സാക് ക്രോളിയെ ആർ അശ്വിൻ പുറത്താക്കി. 30 റൺസോടെ ബെൻ ഡക്കറ്റും ആറ് റൺസോടെ ഓലി പോപ്പുമാണ് ക്രീസിൽ.
രവീന്ദ്ര ജഡേജയെ കൂടാതെ 80 റൺസെടുത്ത യശ്വസ്വീ ജയ്സ്വാൾ, 86 റൺസെടുത്ത കെ എൽ രാഹുൽ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 180 പന്തിൽനിന്നാണ് ജഡേജ 87 റൺസെടുത്തത്. ഏഴ് ഫോറും രണ്ട് സിക്സറും ഉൾപ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കുവേണ്ടി ശ്രീകർ ഭരത് 41 റൺസും ശ്രേയസ് അയ്യർ 35 റൺസും നേടി. രോഹിത് ശർമ്മ(24), ശുഭ്മാൻ ഗിൽ(23) എന്നിവർക്ക് വലിയ ഇന്നിംഗ്സ് കളിക്കാനായില്ല.
advertisement
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 246 റൺസാണ് നേടിയത്. 70 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
January 27, 2024 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs England, 1st Test: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 436ന് പുറത്ത്; ഒന്നാം ഇന്നിംഗ്സിൽ 190 റൺസ് ലീഡ്