നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | തിരിച്ചടിക്കാന്‍ ഇന്ത്യ, ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട്; നാലാം ടെസ്റ്റിന് ഇന്ന് തുടക്കം

  IND vs ENG | തിരിച്ചടിക്കാന്‍ ഇന്ത്യ, ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട്; നാലാം ടെസ്റ്റിന് ഇന്ന് തുടക്കം

  പരമ്പര നേടാന്‍ വളരെ നിര്‍ണായകമായ മത്സരമാണ് ഇത്.

  News18

  News18

  • Share this:
   ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. ലീഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആധികാരികമായി വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം അവസാന മത്സരത്തിലെ വമ്പന്‍ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ചു തന്നെയാണ് വിരാട് കോഹ്ലിയും കൂട്ടരും എത്തുക.

   ലോഡ്സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്‌സില്‍ നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. പരമ്പര നേടാന്‍ വളരെ നിര്‍ണായകമായ മത്സരമാണ് ഇത്.

   ഇന്നിംഗ്സ് തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ച് വരാന്‍ ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. പേസര്‍ പ്രസീദ് കൃഷ്ണയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയോട് ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബി സി സി ഐ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്‍ഡ് ബൈ താരമായി ടീം ഇന്ത്യക്കൊപ്പമുണ്ടായാളാണ് പ്രസീദ് കൃഷ്ണ. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച പ്രസീദ് കൃഷ്ണ 6 വിക്കറ്റും വീഴ്ത്തിയിരുന്നു.

   ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവരില്‍ അരെയെങ്കിലും പുറത്തിരുത്തി പ്രസീദ് കൃഷ്ണയ്ക്ക് അവസരം നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. മോശം ഫോമിലുള്ള ഇഷാന്തിനെ പുറത്തിരുത്തി യുവാതരത്തിന് അവസരം കൊടുക്കാനുള്ള സാധ്യതയുണ്ട്. അതേസമയം മൂന്നാം ടെസ്റ്റില്‍ പരിക്കേറ്റ ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പമുണ്ട്. താരത്തെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല. അതിനാല്‍ തന്നെ ആര്‍ അശ്വിന് നാലാം ടെസ്റ്റില്‍ ഇടംലഭിക്കുന്ന കാര്യം വീണ്ടും സംശയത്തിലായി.

   അതേസമയം, 15 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കുമൂലം മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന മാര്‍ക്ക് വുഡ് തിരിച്ചെത്തിയപ്പോള്‍ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന പേസര്‍ ക്രിസ് വോക്സും 15 അംഗ ടീമിലെത്തി. ജോസ് ബട്‌ലര്‍ നാലാം ടെസ്റ്റില്‍ കളിക്കാത്ത സാഹചര്യത്തില്‍ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ജോസ് ബട്‌ലറുടെ അഭാവത്തില്‍ ജോണി ബെയര്‍സ്റ്റോ ആവും നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറാകുക. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് ജോസ് ബട്‌ലര്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

   ഓവല്‍ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ 15 അംഗ ടീം:
   ജോ റൂട്ട് (captain), മോയീന്‍ അലി (vice-captain), ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍‌സ്റ്റോ, സാം ബില്ലിങ്ങ്സ്, റോറി ബേണ്‍സ്, സാം കറന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ഡേവിഡ് മലന്‍, ക്രെഗ് ഓവര്‍ട്ടന്‍, ഒലി പോപ്പ്, ഒലി റോബിന്‍സണ്‍, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്.
   Published by:Sarath Mohanan
   First published: