advertisement

IND vs ENG |ഷര്‍ദുല്‍ താക്കുറിനും സ്റ്റുവര്‍ട്ട് ബ്രോഡിനും പരിക്ക്; രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും

Last Updated:

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളില്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ താക്കൂര്‍ വീണ്ടും ഹാംസ്ട്രിങ് ഇഞ്ചുറിയുടെ ചില സൂചനകളാണ് കാണിക്കുന്നത്.

News18
News18
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ലോര്‍ഡ്‌സില്‍ ആരംഭിക്കും. നാളെ വൈകീട്ട് ഇന്ത്യന്‍ സമയം 3.30നാണ് മത്സരം ആരംഭിക്കുക. സോണി സിക്സില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.ആദ്യ ടെസ്റ്റിലേതു പോലെ ലോര്‍ഡ്സ് ടെസ്റ്റില്‍ മഴ വില്ലനാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത്. 22 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും താപനില. ലോര്‍ഡ്സിലെ പിച്ച് ബാറ്റിങിലും ബൗളിങിലും ഒരുപോലെ സഹായിക്കുന്നതായിരിക്കും.
ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയ സാധ്യതകളുണ്ടായിരുന്നുവെങ്കിലും മഴ വില്ലനായെത്തിയതോടെ ചരിത്ര ജയം നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത് വിജയത്തിനരികെ വരെയെത്തിയെങ്കിലും അതിന് സാധിക്കാതെ പോയ ഇന്ത്യ, വിജയം വെട്ടിപ്പിടിക്കാനുറച്ചാണ് രണ്ടാം ടെസ്റ്റിനുള്ള മുന്നൊരുക്കം നടത്തുന്നത്.
രണ്ടാം മത്സരം നാളെ ആരംഭിക്കുവാനിരിക്കെ ഇരു ടീമുകള്‍ക്കും താരങ്ങളുടെ പരിക്കുകള്‍ തിരിച്ചടി സമ്മാനിക്കുകയാണ്. പരിക്ക് കാരണം ആദ്യ ടെസ്റ്റിന് മുന്‍പായി ചില പ്രമുഖ താരങ്ങളെ അടക്കം നഷ്ടമായ ഇരു ടീമിനും ഇപ്പോഴും ദുഃഖകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇരു ടീമുകളിലെയും ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് ഇപ്പോള്‍ പരിക്കിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്നത്.
advertisement
ഇന്ത്യന്‍ പേസ് ബൗളിംഗ് നിരയില്‍ ആദ്യ ടെസ്റ്റില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷര്‍ദൂല്‍ താക്കൂറിനാണ് പരിക്കിന്റെ ചില സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളില്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ താക്കൂര്‍ വീണ്ടും ഹാംസ്ട്രിങ് ഇഞ്ചുറിയുടെ ചില സൂചനകളാണ് കാണിക്കുന്നത്. ഇന്ത്യന്‍ ടീം മെഡിക്കല്‍ സംഘം താരത്തിന്റെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ കൈകൊള്ളും.
അതേസമയം ആദ്യം ടെസ്റ്റില്‍ തോല്‍വി മുന്നില്‍കണ്ട ഇംഗ്ലണ്ട് ടീമിന് നിരാശകള്‍ സമ്മാനിക്കുന്നത് സീനിയര്‍ പേസറായ ബ്രോഡിന്റെ പരിക്ക് സംബന്ധിച്ച ചില വാര്‍ത്തകളാണ്. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ താരം നിലവില്‍ ഇംഗ്ലണ്ട് ടീം പരിശീലന സെക്ഷനില്‍ പങ്കാളിയായി എങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി താരം നാളെ സ്‌കാനിങ്ങിനും മറ്റും വിധേയനാകും.
advertisement
മഴ കളി മുടക്കിയതിനാല്‍ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 303 റണ്‍സ് നേടി ഇന്ത്യക്ക് മുന്നില്‍ 209 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. നാലാം ദിനത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംങ്സ് തുടങ്ങി കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു.
അവസാന ദിനത്തില്‍ 157 റണ്‍സ് സ്വന്തമാക്കിയാല്‍ ജയിക്കാം എന്നിരിക്കെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ അഞ്ചാം ദിനത്തില്‍ നിര്‍ത്താതെ പെയ്ത മഴ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാമെന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ ഈ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും നല്‍കുമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG |ഷര്‍ദുല്‍ താക്കുറിനും സ്റ്റുവര്‍ട്ട് ബ്രോഡിനും പരിക്ക്; രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement