India VS England | ഓൾഡ് ട്രാഫോർഡിൽ 88 വർഷങ്ങൾക്കിടെ ഈ നേട്ടം കൈവരച്ചത് 8 ഇന്ത്യൻ ബാറ്റ്സ്മാൻമാർ; സച്ചിന് ശേഷം ആര് നേടും
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓൾഡ് ട്രാഫോർഡിൽ കളിച്ച 9 ടെസ്റ്റ് മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യ വിജയിച്ചിട്ടില്ല
ജൂലൈ 23ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. ലോർഡ്സിൽ ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് ശേഷം, പരമ്പര തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ഓൾഡ് ട്രാഫോർഡിൽ ജയിച്ചേ മതിയാകു. എന്നാൽ ഓൾഡ് ട്രാഫോർഡിലെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം അത്ര സുഖകരമല്ല. ഇവിടെ ഇതുവരെ കളിച്ച 9 ടെസ്റ്റ് മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യ വിജയിച്ചിട്ടില്ല. 23ന് ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരം വിജയിച്ചാൽ ഇന്ത്യയെ കാത്തിരുക്കുന്നത് ചരിത്ര നിമിഷമാകും. മാത്രമല്ല പരമ്പര 2-2 ന് സമനിലയിലാക്കാനും മികച്ച അവസരമാണ് ജയം ഒരുക്കുക.
ഓൾഡ് ട്രാഫോർഡിലെ കഴിഞ്ഞ 88 വർഷത്തെ ഇന്ത്യയുടെ ടസ്റ്റ് മത്സര ചരിത്രത്തിൽ ഇതുവരെ വെറും 8 ബാറ്റ്സ്മാൻമാർ മാത്രമാണ് സെഞ്ച്വറി നേട്ടം കൈവരിച്ചത്. 1990 ൽ ആണ് ഓൾഡ് ട്രാഫോർഡിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ അവസാനമായി സെഞ്ച്വറി നേടിയത്. അതും ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേട്ടം. അതിന് ശേഷം ഓൾഡ് ട്രാഫോർഡിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാനും സെഞ്ച്വറി നേടിയിട്ടില്ല. ഇംഗളണ്ട് പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സച്ചിന് ശേഷം ഓൾഡ് ട്രാഫോഡിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമാകുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകർ. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടിയ ഗിൽ, മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ മറികടന്ന് ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാനായി മാറിയിരുന്നു.
advertisement
1936 ൽ സയ്യിദ് മുഷ്താഖ് അലിയും വിജയ് മർച്ചന്റുമാണ് ഓൾഡ് ട്രാഫോർഡിൽ ആദ്യമായി സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരങ്ങൾ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഇരുവരുടെയും സെഞ്ച്വറി നേട്ടം. സമനിലയിൽ അവസാനിച്ച മത്സരത്തിൽ അലി 112 റൺസും മർച്ചന്റ് 114 റൺസും നേടി. പിന്നീട് 1959 ൽ, അബ്ബാസ് അലി ബെയ്ഗ് ഈ വേദിയിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി. 1990 ൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി, രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ 119 റൺസ് നേടിയതായിരുന്നു സച്ചിന്റെ സെഞ്ച്വറി പ്രകടനം. അതേ മത്സരത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ആദ്യ ഇന്നിംഗ്സിൽ 179 റൺസ് നേടിയിരുന്നു.
advertisement
ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ ടെസ്റ്റ് സെഞ്ച്വറി നേട്ടം

ഓൾഡ് ട്രാഫോർഡിൽ ഇതുവരെ, 9 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഒരു മത്സരങ്ങളിലും വിജയിച്ചിട്ടില്ല.1952, 1959, 1974, 2014 എന്നീ വർഷങ്ങളിൽ ഇംഗ്ലീഷ് ടീം നാല് തവണ വിജയിച്ചു, മറ്റ് 5 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. 2014 ന് ശേഷം ആദ്യമായാണ് ഇന്ത്യയും ഇംഗ്ളണ്ടും ഓൾഡ് ട്രാഫോർഡിൽ ഏറ്റുമുട്ടുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 18, 2025 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India VS England | ഓൾഡ് ട്രാഫോർഡിൽ 88 വർഷങ്ങൾക്കിടെ ഈ നേട്ടം കൈവരച്ചത് 8 ഇന്ത്യൻ ബാറ്റ്സ്മാൻമാർ; സച്ചിന് ശേഷം ആര് നേടും