അയർലൻഡിനെതിരായ ടി20: സഞ്ജു സാംസൺ ടീമിൽ; ആദ്യ ഓവറിൽ അയർലൻഡിന് രണ്ട് വിക്കറ്റ് നഷ്ടം
- Published by:Anuraj GR
- news18-malayalam
Last Updated:
ഏറെക്കാലത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ നായകൻ ജസ്പ്രിത് ബുംറയാണ് ആദ്യ രണ്ട് വിക്കറ്റുകളും നേടിയത്
ഡുബ്ലിൻ: ജസ്പ്രിത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഫീൽഡിങ് തെരഞ്ഞെടുത്തു. മലയാളഇ താരം സഞ്ജു വി സാംസൺ ടീമിലുണ്ട്. മഴ ഭീഷണിക്കിടെയാണ് ആദ്യ ടി20 നടക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആദ്യം ബാറ്റു ചെയ്യുന്ന അയർലൻഡ് നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് നേടിയിട്ടുണ്ട്. ബുംറ എറിഞ്ഞ ആദ്യ ഓവറിലാണ് രണ്ട് വിക്കറ്റുകളും വീണത്.
ഏറെക്കാലത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ നായകൻ ജസ്പ്രിത് ബുംറയാണ് ആദ്യ രണ്ട് വിക്കറ്റുകളും നേടിയത്. മത്സരത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ നാല് റൺസെടുത്ത ആൻഡി ബാൽബിർണിയെ ബുംറ ക്ലീൻ ബോൾഡാക്കി. ഈ സമയം നാല് റൺസ് മാത്രമാണ് അയർലൻഡിന്‍റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.
ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ലോർകാൻ ടക്കറിനെ ബുംറ മടക്കി. വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ക്യാച്ച് നൽകിയാണ് ടക്കർ പവലിയനിലേക്ക് മടങ്ങിയത്. റൺസൊന്നുമെടുക്കാതെയാണ് ടക്കറുടെ മടക്കം. ഈ സമയം രണ്ടിന് നാല് റൺസ് എന്ന നിലയിലായിരുന്നു അയർലൻഡ്. ക്യാപ്റ്റൻ പോൾ സ്റ്റർലിങ് എട്ട് റൺസോടെ ക്രീസിലുണ്ട്.
advertisement
ഇന്ത്യൻ ടീം: 1 യശസ്വി ജയ്‌സ്വാൾ, 2 റുതുരാജ് ഗെയ്‌ക്‌വാദ്, 3 സഞ്ജു സാംസൺ (WK), 4 തിലക് വർമ്മ, 5 റിങ്കു സിംഗ്, 6 ശിവം ദുബെ, 7 വാഷിംഗ്ടൺ സുന്ദർ, 8 അർഷ്ദീപ് സിംഗ്, 9 രവി ബിഷ്‌ണോയ്, 10 ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), 11 പ്രസിദ് കൃഷ്ണ
അയർലൻഡ് ടീം: 1 പോൾ സ്റ്റിർലിംഗ് (ക്യാപ്റ്റൻ), 2 ആൻഡ്രൂ ബാൽബിർണി, 3 ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), 4 ഹാരി ടെക്ടർ, 5 കർട്ടിസ് കാംഫർ, 6 ജോർജ്ജ് ഡോക്രെൽ, 7 മാർക്ക് അഡയർ, 8 ബാരി മക്കാർത്തി, 9 ക്രെയ്ഗ് യംഗ്, 10 ജോഷ് ലിറ്റിൽ, 111 ബെൻ വൈറ്റ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 18, 2023 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അയർലൻഡിനെതിരായ ടി20: സഞ്ജു സാംസൺ ടീമിൽ; ആദ്യ ഓവറിൽ അയർലൻഡിന് രണ്ട് വിക്കറ്റ് നഷ്ടം


