അമ്പാട്ടി റായുഡു പന്തെറിയരുത്; വിലക്കുമായി ICC
Last Updated:
ജനുവരി 13ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ റായുഡുവിന്‍റെ സംശയാസ്‌പദമായ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
ദുബായ്: ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിനെ രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിയുന്നതിൽ നിന്ന് ഐസിസി വിലക്കി. ന്യൂസിലാൻഡിലെ പരമ്പര നേട്ടം ആഘോഷിക്കുമ്പോൾ ഐസിസി നടപടി ആരാധകരെ നിരാശപ്പെടുത്തി. റായുഡുവിന്റെ ബൗളിംഗ് ആക്ഷൻ സംശയകരമെന്ന് ഐസിസിക്ക് അംപയർമാർ റിപ്പോർട്ട് നൽകിയിരുന്നു. ബൗളിംഗ് ആക്ഷൻ നിയമവിധേയമെന്ന് പരിശോധനയിലൂടെ തെളിയിക്കുന്നത് വരെ വിലക്ക് തുടരും.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെയാണ് റായുഡുവിനെതിരെ അംപയർമാർ റിപ്പോർട്ട് നൽകിയത്. ജനുവരി 13ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ റായുഡുവിന്‍റെ സംശയാസ്‌പദമായ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐസിസി നിയമാവലിയിലെ 4.2 വകുപ്പ് അനുസരിച്ചാണ് റായുഡുവിനെതിരെ നടപടി. ബിസിസിഐ അനുമതിയോടെ ആഭ്യന്തര ക്രിക്കറ്റിൽ റായുഡുവിന് പന്തെറിയാമെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ ഒമ്പത് മത്സരങ്ങളിൽ മാത്രമേ റായിഡു ബൗൾ ചെയ്തിട്ടുള്ളൂ. 20.1 ഓവർ എറിഞ്ഞിട്ടുള്ള റായുഡുവിന് മൂന്ന് വിക്കറ്റ് ലഭിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 28, 2019 4:46 PM IST