IND vs WI 1st ODI: കുൽദീപും ജഡേജയും ചേർന്ന് വിൻഡീസിന്‍റെ കഥകഴിച്ചു; ഇന്ത്യയ്ക്ക് ജയിക്കാൻ 115 റൺസ്

Last Updated:

കുൽദീപ് യാദവ് നാലു വിക്കറ്റും രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും നേടിയാണ് വിൻഡീസ് ബാറ്റിങ്ങ് നിരയെ തകർത്തത്

ഇന്ത്യ-വെസ്റ്റിൻഡീസ്
ഇന്ത്യ-വെസ്റ്റിൻഡീസ്
ബ്രിഡ്ജ്ടൗണ്‍: കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ഒരുക്കിയ സ്പിൻ കെണിയിൽ വീണ് വെസ്റ്റിൻഡീസ്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് 23 ഓവറിൽ 114 റൺസിന് പുറത്തായി. വെറും നാല് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത കുൽദീപ് യാദവും 37 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേർന്നാണ് വെസ്റ്റിൻഡീസിനെ തകർത്തത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വിൻഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാൽ വിൻഡീസ് നിരയിൽ ഷായ് ഹോപ് മാത്രമാണ് പിടിച്ചുനിന്നത്. ഹോപ് 43 റൺസെടുത്തു. ആലിക്ക് അത്തനാസെ 22 റൺസ് നേടിയതൊഴിച്ചാൽ മറ്റാർക്കും കാര്യമായ പ്രകടനം നടത്താനായില്ല. കരീബിയൻ നിരയിൽ ആറ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി ഹാർദിക് പാണ്ഡ്യ, മുകേഷ് കുമാർ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം ഏവരും പ്രതീക്ഷിച്ച പോലെ മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിങ് ഇലവനിൽ ഇടം നേടാനായില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കാക്കുന്നത്. മുഹമ്മദ് സിറാജിന്‍റെ അഭാവത്തില്‍ പേസര്‍ മുകേഷ് കുമാര്‍ ടീമിലെത്തി. മുകേഷിന്‍റെ അരങ്ങേറ്റ മത്സരമാണിത്.
advertisement
ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, വിരാട് കോഹ്ലി, ഇഷൻ കിഷൻ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാര്‍
വെസ്റ്റിൻഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റൻ), കൈല്‍ മയേഴ്‌സ്, ബ്രാൻഡൻ കിങ്, അലിക് അതനാസ്, ഷിമ്രോൻ ഹെറ്റ്‌മെയര്‍, റൊവ്മൻ പവല്‍, റൊമാരിയോ ഷെഫേഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡൻ സീല്‍സ്, ഗുഡകേഷ് മോട്ടി
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI 1st ODI: കുൽദീപും ജഡേജയും ചേർന്ന് വിൻഡീസിന്‍റെ കഥകഴിച്ചു; ഇന്ത്യയ്ക്ക് ജയിക്കാൻ 115 റൺസ്
Next Article
advertisement
യു എസിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ‌ഇന്ത്യൻ വംശജയായ 35കാരി അറസ്റ്റിൽ
യു എസിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ‌ഇന്ത്യൻ വംശജയായ 35കാരി അറസ്റ്റിൽ
  • ന്യൂജേഴ്‌സിയിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ പ്രിയദർശിനി നടരാജൻ അറസ്റ്റിൽ

  • അഞ്ചും ഏഴും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ ഫസ്റ്റ് ഡിഗ്രി മർഡർ ചുമത്തി അറസ്റ്റ് ചെയ്തു

  • കുട്ടികളുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നു, പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു

View All
advertisement