വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കരുണും പന്തും പുറത്ത്; പുതിയ വൈസ് ക്യാപ്റ്റൻ

Last Updated:

ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീഷൻ എന്നിവർ ടീമിലേക്ക് എത്തിയപ്പോൾ കരുൺ നായർ, ഋഷഭ് പന്ത് എന്നിവർ പുറത്തായി

കരുൺ നായർ, ശുഭ്മാൻ ഗിൽ
കരുൺ നായർ, ശുഭ്മാൻ ഗിൽ
മുംബൈ: വെസ്റ്റിൻഡീസിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നായകനായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ ഋഷഭ് പന്തിനു പകരം രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീഷൻ എന്നിവർ ടീമിലേക്ക് എത്തിയപ്പോൾ കരുൺ നായർ, ഋഷഭ് പന്ത് എന്നിവർ പുറത്തായി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതോടെയാണ് കരുൺ നായർക്ക് ടീമിലെ സ്ഥാനം നഷ്ടമായത്. പരിക്ക് ഭേദമായതോടെയാണ് നിതീഷ് കുമാർ റെഡ്ഡി തിരിച്ചെത്തിയത്. ഋഷഭ് പന്തിനു പകരം രണ്ടാം വിക്കറ്റ് കീപ്പറായാണ് എൻ ജഗദീഷൻ ടീമിലെത്തിയത്. ധ്രുവ് ജുറേലാണ് ഒന്നാം വിക്കറ്റ് കീപ്പർ.
ജസ്പ്രീത് ബുമ്രയെ ടീമിൽ ഉൾപ്പെടുത്തിയതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുണ്ടായിരുന്ന ആകാശ് ‌ദീപിനും ഹർഷിത് റാണയ്ക്കും ഇടം ലഭിച്ചില്ല. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ മറ്റു പേസർമാർ.
advertisement
കുൽദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലുള്ളപ്പോൾ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, വാഷിങ്ടൻ‌ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരുണ്ട്. ഗില്ലിനെ കൂടാതെ കെ എൽ.രാഹുൽ, യശ്വസി ജയ്സ്വാൾ, സായ് സുദർശൻ, ദേവ്‌ദത്ത് പടിക്കൽ എന്നിവരാണ് സ്പെഷലിസ്റ്റ് ബാറ്റർമാർ.
ഇന്ത്യൻ ടീം:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശ്വസി ജയ്‌സ്വാൾ, കെ എൽ രാഹുൽ. സായ് സുദർശൻ, ദേവ്‍ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജ‍ഡേജ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്
advertisement
Summary: The BCCI’s senior selection committee on Thursday, September 25, announced India’s 15-member squad for the upcoming two-match Test series against the West Indies.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കരുണും പന്തും പുറത്ത്; പുതിയ വൈസ് ക്യാപ്റ്റൻ
Next Article
advertisement
വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കരുണും പന്തും പുറത്ത്; പുതിയ വൈസ് ക്യാപ്റ്റൻ
വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കരുണും പന്തും പുറത്ത്; പുതിയ വൈസ് ക്യാപ്റ്റൻ
  • ശുഭ്മാൻ ഗിൽ നായകനായ 15 അംഗ ഇന്ത്യൻ ടീമിനെ വെസ്റ്റിൻഡീസിനെതിരെ പ്രഖ്യാപിച്ചു.

  • കരുണ് നായരും ഋഷഭ് പന്തും പുറത്തായപ്പോൾ ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി ടീമിൽ.

  • രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റൻ, ധ്രുവ് ജുറേൽ ഒന്നാം വിക്കറ്റ് കീപ്പർ, ജസ്പ്രീത് ബുമ്ര ടീമിൽ.

View All
advertisement