ഇന്ത്യ- വിന്‍ഡീസ്: അരങ്ങേറ്റത്തില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയ പത്തൊമ്പതുകാരന്‍; ചരിത്രം കുറിച്ച നരേന്ദ്ര ഹിര്‍വാനി

Last Updated:
രാജ്‌കോട്ട്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ സുന്ദര നിമിഷങ്ങള്‍ക്കാണ് രാജ്‌കോട്ട് സ്‌റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പൃഥ്വി ഷായെന്ന പതിനെട്ടുകാരന്‍ സെഞ്ച്വറിയുമായി മത്സരത്തിന്റെ ആദ്യ ദിനം തന്റേതാക്കുകയായിരുന്നു. 154 പന്തില്‍ 19 ബൗണ്ടറികളുടെ അകമ്പടിയോടെ 134 റണ്‍സായിരുന്നു ഷാ നേടിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഇന്ത്യാ വിന്‍ഡീസ് പരമ്പരയിലും ഇതുപോലെയൊരു അരങ്ങേറ്റത്തിനു ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചിരുന്നു. നരേന്ദ്ര ഹിര്‍വാനിയെന്ന മധ്യപ്രദേശ് കാരനായിരുന്നു അന്നത്തെ താരം. അരങ്ങേറ്റ മത്സരത്തില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയ ഹിര്‍വാനിയ്ക്ക് അന്ന് പ്രായം പത്തൊമ്പത് വയസായിരുന്നു.
1988 ല്‍ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ട് ഇന്നിങ്ങ്‌സുകളിലും എട്ട് വിക്കറ്റുകള്‍ വീതമായിരുന്നു ഹിര്‍വാനി വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 61 റണ്‍സ് വിട്ട് നല്‍കി എട്ട് വിക്കറ്റ് വീഴ്ത്തിയ ഹിര്‍വാനി. രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സ് വിട്ട് നല്‍കിയായിരുന്നു എട്ട് പേരെ പുറത്താക്കിയത്. 16/135 എന്നത് ആ സമയത്തെ അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു.
advertisement
നാലം ടെസ്റ്റിലെ ഹിര്‍വാനിയുടെ പ്രകടനം ഇന്ത്യയെ 255 റണ്‍സിന്റെ വിജയം നേടാനും സഹായിച്ചു. അന്നത്തെ പ്രകടനം ഇന്നും മനസിലുണ്ടെന്ന് പറയുന്ന ഹിര്‍വാനി നായകന്‍ രവിശാസ്ത്രിയുടെ വാക്കുകളും ഓര്‍ത്തെടുത്തു. ' ടീം നായകനായിരുന്ന രവി ശാസ്ത്രിയാണ് ചെന്നൈ ടെസ്റ്റില്‍ അരങ്ങേറുന്നതിനെക്കുറിച്ച് എന്നോട് പറയുന്നത്. ഞാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. പക്ഷേ അത് വലിയൊരു വെല്ലുവിളിയായിരുന്നു. അന്നത്തെ ഒന്നാം നമ്പര്‍ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. എല്ലാവരും അവര്‍ക്കെതിരെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന സമയം.' ഹിര്‍വാനി പറയുന്നു.
advertisement
ദിലീപ് വെങ്‌സര്‍ക്കാറിനു പരിക്കേറ്റതിനെത്തുടര്‍ന്നായിരുന്നു ശാസ്ത്രി ടീമിനെ നയിച്ചത്. ആ പതിനാറു വിക്കറ്റുകളില്‍ ഏറ്റവും പ്രിയപ്പെട്ടത് രണ്ടിന്നിങ്‌സുകളിലും വിവിയന്‍ റിച്ചാര്‍ഡ്‌സിനെ വീഴ്ത്താന്‍ കഴിഞ്ഞതാണെന്നും താരം പറഞ്ഞു. 68 റണ്‍സുമായി റിച്ചാര്‍ഡ്‌സ് ടീമിനെ കരകയറ്റാന്‍ ശ്രമിക്കവേയായിരുന്നു ഹിര്‍വാനി താരത്തെ വീഴ്ത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ- വിന്‍ഡീസ്: അരങ്ങേറ്റത്തില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയ പത്തൊമ്പതുകാരന്‍; ചരിത്രം കുറിച്ച നരേന്ദ്ര ഹിര്‍വാനി
Next Article
advertisement
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
  • * സൗന്ദര്യ ശസ്ത്രക്രിയകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരകൊറിയ കർശന നടപടികളുമായി.

  • * ശസ്ത്രക്രിയ ചെയ്ത സ്ത്രീകളും ഡോക്ടർമാരും പരസ്യ വിചാരണ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ.

  • * മുടിവെട്ടൽ പോലുള്ള കാര്യങ്ങളിലും യുവാക്കൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

View All
advertisement