India vs Zimbabwe | ആവേശപ്പോരിൽ ജയം ഇന്ത്യയ്ക്ക്; സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി
- Published by:Anuraj GR
- news18-malayalam
Last Updated:
ശുഭ്മാൻ ഗില്ലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ എട്ടിന് 289 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 49.3 ഓവറിൽ 276 റൺസിന് പുറത്താകുകയായിരുന്നു
ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും ജയം ഇന്ത്യയ്ക്ക്. 13 റൺസിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്‌വെയെ തോൽപ്പിച്ചത്. സെഞ്ച്വറിയുമായി പൊരുതിയ സിക്കന്ദർ റാസ, ഒരുവേള സിംബാബ്‌വെയ്ക്ക് ജയം നേടിക്കൊടുക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ 49-ാം ഓവറിൽ റാസ പുറത്തായതോടെ ജയം ഇന്ത്യയ്ക്കൊപ്പം നിൽക്കുകയായിരുന്നു. നേരത്തെ ശുഭ്മാൻ ഗില്ലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ എട്ടിന് 289 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 49.3 ഓവറിൽ 276 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് നേടി. ദീപക് ചഹാർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ ശുഭ്മാൻ ഗില്ലിന്‍റെ മികവിൽ 50 ഓവറിൽ 289/8 എന്ന വെല്ലുവിളി നിറഞ്ഞ സ്‌കോറിലേക്ക് ഇന്ത്യ എത്തുകയായിരുന്നു. 130 റൺസ് നേടിയ ഗിൽ തന്നെയാണ് ഇന്ത്യൻ ഇന്നിംഗ്സിന്‍റെ നെടുന്തൂണായി മാറിയത്. കൃത്യമായ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടമായപ്പോൾ മറ്റ് ബാറ്റർമാർ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് ഗിൽ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. സിംബാബ്വെയ്ക്കുവേണ്ടി ബ്രാഡ് ഇവാൻസ് ആതിഥേയർക്കുവേണ്ടി മികച്ച ബോളിങ് പ്രകടനമാണ് നടത്തിയത്, വൃൃഏകദിനത്തിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം അദ്ദേഹം സ്വന്തമാക്കി.
advertisement
ഗില്ലിന്‍റെ മികച്ച ഇന്നിംഗ്സ് തന്നെയായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്‍റെ സവിശേഷത. 22-കാരൻ നിയന്ത്രണത്തിലായി, 82 പന്തിൽ സെഞ്ച്വറി നേടി. ആക്രമണാത്മകശൈലിയിലായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ്. എന്നാൽ മറുവശത്ത് അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചില്ല. മറ്റ് ഇന്ത്യൻ ബാറ്റർമാർക്കൊന്നും ബിഗ് ഇന്നിംഗ്സ് കളിക്കാനായില്ല.
നേരത്തെ, തിങ്കളാഴ്ച സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സന്ദർശകർ രണ്ട് മാറ്റങ്ങൾ വരുത്തി, മുഹമ്മദ് സിറാജിനും പ്രസീദ് കൃഷ്ണയ്ക്കും പകരം ദീപക് ചാഹറിനെയും അവേഷ് ഖാനെയും കൊണ്ടുവന്നു. തനക ചിവാംഗ, വെസ്‌ലി മെധെവെരെ എന്നിവരെ മാറ്റി സിംബാബ്‌വെ റിച്ചാർഡ് നഗാരവയെയും ടോണി മുൻയോംഗയെയും ടീമിലെത്തിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2022 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Zimbabwe | ആവേശപ്പോരിൽ ജയം ഇന്ത്യയ്ക്ക്; സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി