ഇന്ത്യൻ ടേബിൾ ടെന്നീസിൽ പുതുചരിത്രം; പുരുഷ - വനിതാ ടീമുകൾ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യയുടെ വനിതാ ടീം പതിമൂന്നാം സ്ഥാനത്തും പുരുഷ ടീം പതിനഞ്ചാം സ്ഥാനത്തുമാണുള്ളത്
ഇന്ത്യയുടെ പുരുഷ - വനിതാ ടേബിൾ ടെന്നീസ് ടീമുകൾ ചരിത്രത്തിലാദ്യമായി ലോക റാങ്കിങ്ങിലൂടെ പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത നേടി. കഴിഞ്ഞ മാസം ബുസനിൽ നടന്ന ലോക ടീം ചാമ്പ്യൻഷിപ്പ് മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് ടീമുകൾ യോഗ്യത നേടിയത്. ഒളിമ്പിക്സിലേക്കുള്ള ഈ അവസാന യോഗ്യത മത്സരങ്ങളിൽ ഏഴ് സ്പോട്ടുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ വനിതാ ടീം പതിമൂന്നാം സ്ഥാനത്തും പുരുഷ ടീം പതിനഞ്ചാം സ്ഥാനത്തുമാണുള്ളത്.
യോഗ്യത നേടിയവരിൽ പോളണ്ടിന്റെ വനിതാ ടീം പന്ത്രണ്ടാം സ്ഥാനത്തും സ്വീഡൻ പതിനഞ്ചാം സ്ഥാനത്തുമാണ്. പന്ത്രണ്ടാം സ്ഥാനത്ത് എത്തിയ ക്രൊയേഷ്യയും പതിനൊന്നാം സ്ഥാനത്ത് എത്തിയ സ്ളോവേനിയയുമാണ് യോഗ്യത നേടിയ മറ്റ് പുരുഷ ടീമുകൾ. 2008ലെ ബീജിങ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസ് ടീം ഇവന്റ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം യോഗ്യത നേടുന്നത്. ഐടിടിഎഫ് വേൾഡ് ടീം ചാമ്പ്യൻഷിപ്പിലെ പ്രീ ക്വാർട്ടറിൽ ഇന്ത്യൻ ടീമുകൾ പുറത്തായിരുന്നു. ശരത് കമൽ നയിച്ച പുരുഷ ടീം 0-3 ന് ദക്ഷിണകൊറിയയോടും മണിക ബത്ര നയിച്ച വനിതാ ടീം 1-3 ന് തായ് വാനോടും തോൽവി ഏറ്റുവാങ്ങിയിരുന്നു.
advertisement
ഒളിമ്പിക്സിലെ ടീം ഇവന്റിൽ മത്സരിക്കാൻ ഇന്ത്യ നേടിയ യോഗ്യത ഏറെക്കാലമായി താൻ ആഗ്രഹിക്കുന്ന കാര്യമാണെന്നും ഇതിലൂടെ ഒരു ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാൻ അഞ്ചാമതും തനിക്ക് അവസരം ലഭിച്ചിരിക്കുന്നുവെന്നും ഇന്ത്യൻ ടേബിൾ ടെന്നീസ് താരമായ ശരത് കമൽ പറഞ്ഞു. കൂടാതെ ഒളിമ്പിക്സിന് യോഗ്യത നേടിയ വനിതാ ടീമിനും ശരത് ആശംസകൾ നേർന്നു.
Summary: Indian men's and women's teams qualified for the Paris Olympics
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 06, 2024 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ ടേബിൾ ടെന്നീസിൽ പുതുചരിത്രം; പുരുഷ - വനിതാ ടീമുകൾ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി