ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിനു വേണ്ടി കളിക്കും

Last Updated:

2023 നവംബർ 19നായിരുന്നു ഷമി അവസാനമായി ഒരു മത്സരം കളിച്ചത്

ഒരുവർഷത്തോളം നീണ്ടു നിന്ന കരിയർ ഇടവേളയ്ക്കു ശേഷം സ്റ്റാർ ഇന്ത്യൻ പേസർ മുഹമ്മദ്  ഷമി മത്സരങ്ങളിലേക്ക് തിരിച്ചുവരുന്നു. ഷമ്മിയെ രഞ്ജി ട്രോഫിക്കുള്ള(2024-25) ബംഗാൾ ടീമിൽ ഉൾപ്പെടുത്തിയെന്നും ഗ്രൂപ്പ് സിയിൽ മധ്യപ്രദേശിനെതിരെ നടക്കുന്ന മത്സരത്തിൽ ഷമി ബംഗാളിന്റെ പേസ് നിരയെ നയിക്കുമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 2023 നവംബർ 19നായിരുന്നു ഷമി അവസാനമായി ഒരു മത്സരം കളിച്ചത്. ഈ സീസണിലെ ബംഗാളിന്റെ അഞ്ചാം ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലായിരിക്കും ഷമി കളിക്കുക. നവംബർ 13ന് ഇൻഡോറിലെ ഹോൽക്കാർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. നിലവിൽ, നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി എലൈറ്റ് ഗ്രൂപ്പ് സി പട്ടികയിൽ ബംഗാൾ അഞ്ചാം സ്ഥാനത്താണ്.
'ഇന്ത്യയെ സംബന്ധിച്ചെടുത്തോളം വളരെ വിലപ്പെട്ട കളിക്കാരനാണ് ഷമി. അടുത്ത് നടക്കാൻ പോകുന്ന ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് സീരിസിൽ ഷമ്മിയുടെ സേവനം ടീമിന് ആവശ്യമാണ്. ഓസ്ട്രേലിയൻ സീരീസിന് മുൻപ് ബംഗാളിനുവേണ്ടു രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണെമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. രഞ്ജി ട്രോഫി മത്സരങ്ങൾ ഓസ്ട്രേലിയൻ സീരീസിന് അദ്ദേഹത്തിന് ഗുണകരമാകും'ബംഗാൾ കോച്ച് ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി തിരഞ്ഞെടുത്ത 18 അംഗ ഇന്ത്യൻ ടീമിൽ ഷമിയെ ഉൾപ്പെടുത്തിട്ടില്ലെങ്കിലും ഏകദേശം ഒരു വർഷത്തിന് ശേഷമുള്ള തൻ്റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ശ്രമത്തിലാണ്.പരിക്കിനെ തുടർന്നാണ് ഒരു വർഷത്തോളം ഷമിക്ക് കളിക്കളത്തിന് പുറത്ത് നിൽക്കേണ്ടി വന്നത്. 2023 എകദിന ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകൾ ഷമി നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിനു വേണ്ടി കളിക്കും
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement