'മെഡലുകൾക്കും റെക്കോഡുകൾക്കുമപ്പുറം മാനവികതയുടെ വലിയൊരാഘോഷമാണ് സ്പോർട്സ്': IOC അംഗം നിത അംബാനി പാരീസിലെ ഇന്ത്യാ ഹൗസിൽ
- Published by:Rajesh V
Last Updated:
മെഡൽ ജേതാക്കളായ മനു ഭാക്കറിനെയും സ്വപ്നിൽ കുസാലെയെയും മറ്റു താരങ്ങളായ ലക്ഷ്യ സെൻ, ലോവ്‌ലിന ബോർഗോഹെയ്ൻ, മഹേശ്വരി ചൗഹാൻ, അനന്ത്ജീത് സിംഗ് നരുക എന്നിവരെയും ഇന്ത്യാ ഹൗസിൽ നിത അംബാനി ആദരിച്ചു
നീരജ് ചോപ്രയുടെയും വിനേഷ് ഫോഗട്ടിന്റെയും അവിസ്മരണീയമായ പ്രകടനങ്ങൾ നിറഞ്ഞുനിന്ന ചൊവ്വാഴ്ച, ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അത്‌ലറ്റുകൾക്ക് മികച്ച ദിനമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ കൺട്രി ഹൗസായ ഇന്ത്യാ ഹൗസിൽ വൈകുന്നേരം പതിവുപോലെ ആഘോഷങ്ങൾ തുടർന്നു. പാരീസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കല മെഡൽ നേടിയ ഷൂട്ടർ മനു ഭാക്കറും വെങ്കല മെഡൽ നേടിയ സ്വപ്നിൽ കുസാലെയും അടക്കമുള്ള താരങ്ങൾ ഇന്ത്യാ ഹൗസിൽ എത്തിയിരുന്നു. രാജ്യത്തിന്റെ അഭിമാന താരങ്ങളെ ഐഒസി അംഗവും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി അഭിനന്ദിച്ചു.
“കഴിഞ്ഞ ആഴ്ച പാരീസിൽ, ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 22 വയസ്സുകാരി പെൺകുട്ടി ചരിത്രം സൃഷ്ടിക്കുകയും അവളുടെ സ്വപ്നങ്ങളുടെയും അഭിനിവേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശക്തി ലോകത്തെ കാണിക്കുകയും ചെയ്തു! ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അവർ! ഓരോ ഇന്ത്യക്കാരനും പ്രചോദനമാണിത്. ഇന്ത്യയിലെ ഓരോ പെൺകുട്ടിയും നിങ്ങളുടെ നേട്ടങ്ങളാൽ ശാക്തീകരിക്കപ്പെടുന്നു''- മനു ഭാക്കറിനെ അഭിനന്ദിച്ച് നിത അംബാനി പറഞ്ഞു.

advertisement
“ഇന്ന്, നമ്മുടെ മിക്ക കായികതാരങ്ങളും ഇവിടെയുണ്ട്. ഗെയിംസിന്റെ ഫലം എന്തുതന്നെയായാലും, നാം അവ ഓരോന്നും ആഘോഷിക്കും! നിങ്ങളുടെ കഴിവുകൾ, പ്രതിരോധശേഷി, കഠിനാധ്വാനം, ധാർമ്മികത, മൂല്യങ്ങൾ എന്നിവ ആഘോഷിക്കാൻ ഇന്ന് ഇവിടെ ഒത്തുകൂടി!'' - ഇന്ത്യാ ഹൗസിലെത്തിയ കായിക താരങ്ങളോട് നിത അംബാനി പറഞ്ഞു.

“മെഡലുകൾക്കും റെക്കോർഡുകൾക്കും അപ്പുറം, സ്‌പോർട്‌സ് എന്നത് മാനവികതയുടെയും കഠിനാധ്വാനത്തിന്റെയും എല്ലാ പ്രതിബന്ധങ്ങളെയും നേരിടാനുള്ള നമ്മുടെ കഴിവിന്റെയും ഒരിക്കലും തളരാത്ത ആഘോഷമാണ്! നമ്മുടെ ഓരോ കായികതാരങ്ങളും പാരീസിൽ ആ സ്പിരിറ്റ് കാണിച്ചു. ടീം ഇന്ത്യയുടെ ചാമ്പ്യൻമാരായ നിങ്ങളെയെല്ലാം ഇന്ന് ഞങ്ങൾ അഭിനന്ദിക്കുന്നു''- ഇന്ത്യാ ഹൗസിൽ സന്നിഹിതരായിരുന്ന ജനക്കൂട്ടത്തിന്റെ ആർപ്പുവിളിക്കും ആഹ്ളാദഭരിതമായ അന്തരീക്ഷത്തിനുമിടയിൽ കായികതാരങ്ങളെ ആദരിച്ചു.
advertisement

മികച്ച പ്രകടനവുമായി നാലാം സ്ഥാനം നേടിയ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ, ബോക്സിങ്ങിലെ ലോക ചാമ്പ്യൻ ലോവ്‌ലിന ബോർഗോഹെയ്ൻ, സ്‌കീറ്റ് ഷൂട്ടർമാരായ മഹേശ്വരി ചൗഹാൻ, അനന്ത്ജീത് സിംഗ് നരുക എന്നിവരും സന്നിഹിതരായിരുന്നു. ഷൂട്ടർമാരായ ഐശ്വരി പ്രതാപ് സിംഗ് തോമർ, അഞ്ജും മൗദ്ഗിൽ, സിഫ്റ്റ് കൗർ സംര, ഇഷ സിംഗ്, റൈസ ധില്ലൺ, അനീഷ് ഭൻവാല, വിജയ്വീർ സിദ്ധു, ബോക്സർ നിശാന്ത് ദേവ് എന്നിവരും അക്ഷ്ദീപ് സിംഗ്, പരംജീത് സിംഗ് ബിഷ്ത്, വികാഷ് സിംഗ് തോർ, അങ്കിത ധ്യാനി, ജെസ്വിൻ ആൽഡ്രിൻ, പരുൾ ചൗധരി എന്നിവരുടെ അത്ലറ്റിക്സ് സംഘവും സന്നിഹിതരായിരുന്നു.
advertisement

അത്‌ലറ്റുകൾക്ക് ആരാധകരുടെ സ്നേഹവും അഭിനന്ദനവും അനുഭവപ്പെട്ടു, കൂടാതെ ഇന്ത്യാ ഹൗസിലെ ഭക്ഷണവും പരിപാടികളും സാമ്പിൾ ചെയ്യാനുള്ള അവസരവും ലഭിച്ചു, ഇത് ആരാധകർക്കിടയിലും അത്‌ലറ്റുകൾക്കിടയിലും ഒരുപോലെ വൻ ഹിറ്റാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
August 07, 2024 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മെഡലുകൾക്കും റെക്കോഡുകൾക്കുമപ്പുറം മാനവികതയുടെ വലിയൊരാഘോഷമാണ് സ്പോർട്സ്': IOC അംഗം നിത അംബാനി പാരീസിലെ ഇന്ത്യാ ഹൗസിൽ