IOC Mumbai Session 2023: 'മുംബൈ ഐഒസി സെഷൻ ഇന്ത്യൻ കായികരംഗത്തെ ചരിത്രനിമിഷം': നിതാ അംബാനി

Last Updated:

സ്‌പോർട്‌സിന്റെയും കായികതാരങ്ങളുടെയും വികസനത്തിൽ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച നിത അംബാനി, പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യയും കായിക ശക്തിയായി മാറിയെന്ന് പറഞ്ഞു

നിതാ അംബാന
നിതാ അംബാന
മുംബൈ: 40 വർഷത്തിന് ശേഷം രാജ്യവും, ആദ്യമായി മുംബൈയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന് ആതിഥേയത്വം വഹിക്കുന്നത് ഒരു വലിയ ബഹുമതിയാണെന്ന് ഐഒസി അംഗം നിത അംബാനി പറഞ്ഞു. മുംബൈയിൽ 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. സ്‌പോർട്‌സിന്റെയും കായികതാരങ്ങളുടെയും വികസനത്തിൽ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച നിത അംബാനി, പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യയും കായിക ശക്തിയായി മാറിയെന്ന് പറഞ്ഞു.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങൾ ഇന്ന് ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു. നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ നേതാവാണ് – പുതിയ ഇന്ത്യയുടെ ശിൽപി. സ്‌പോർട്‌സിനുള്ള നിങ്ങളുടെ പിന്തുണ ഇന്ത്യയിൽ ഈ സെഷൻ യാഥാർത്ഥ്യമാക്കി… 40 വർഷത്തിന് ശേഷം ഇന്ത്യയിലും ആദ്യമായി മുംബൈയിലും ഈ ചരിത്രപരമായ ഐഒസി സെഷൻ ആതിഥേയത്വം വഹിക്കുന്നത് ഞങ്ങൾക്ക് ഒരു പരമമായ ബഹുമതിയാണ്…”, നിതാ അംബാനി പറഞ്ഞു.
“…ഇന്ന്, എന്നത്തേക്കാളും നമ്മുടെ ലോകം സാഹോദര്യത്തിലും ഐക്യദാർഢ്യത്തിലും വീണ്ടും ഒന്നിക്കേണ്ടതുണ്ട്. യുദ്ധക്കളങ്ങളിൽ ഇത് സംഭവിക്കില്ല, കായിക മൈതാനങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ…, ”അവർ കൂട്ടിച്ചേർത്തു.
advertisement
advertisement
2023 ഒക്‌ടോബർ 15 മുതൽ 17 വരെ ഐഒസിയുടെ 141-ാമത് സെഷൻ മുംബൈ ആതിഥേയത്വം വഹിക്കുന്നതോടെ ഒരു ഒളിമ്പിക് രാഷ്ട്രമെന്ന നിലയിലുള്ള യാത്രയിൽ ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തുകയാണ്. 40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഒസി സെഷൻ ഇന്ത്യയിലേക്ക് മടങ്ങുന്നത്. 1983ൽ ഐഒസി സെഷന്റെ 86-ാമത് എഡിഷനാണ് ന്യൂഡൽഹി ആതിഥേയത്വം വഹിച്ചത്.
advertisement
ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത തീരുമാനമെടുക്കുന്നത് ഐഒസി സെഷനാണ്. ഒളിമ്പിക് ചാർട്ടർ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐ‌ഒ‌സി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്‌സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെടെ ആഗോള ഒളിമ്പിക്‌സ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് ഇത് ചർച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നു.
ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയായ നിത അംബാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 2022 ഫെബ്രുവരിയിൽ ബീജിങിൽ നടന്ന 139-ാമത് ഐഒസി സെഷനിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലാണ് ഐഒസി സെഷൻ മുംബൈയിൽ നടക്കാൻ ഇടയാക്കിയത്. അന്ന് 99% വോട്ടുകൾ മുംബൈയ്ക്ക് അനുകൂലമായി ലഭിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IOC Mumbai Session 2023: 'മുംബൈ ഐഒസി സെഷൻ ഇന്ത്യൻ കായികരംഗത്തെ ചരിത്രനിമിഷം': നിതാ അംബാനി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement