IPL 2021| വിടാതെ പിന്തുടർന്ന് കൊറോണ; സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 പേർക്ക് കോവിഡ്

Last Updated:

സ്റ്റാര്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 അംഗങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഐ പി എൽ 14 ാം സീസൺ ആരംഭിക്കാൻ വെറും മണിക്കൂറുകൾ മാത്രം ശേഷിക്കേ കോവിഡ് ഭീതി വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. ഐപിഎല്‍ ബ്രോഡ്കാസ്റ്റ് ടീമിലെ 14 പേർക്കാണ് ഇപ്പോൾ കൊവിഡ് പോസ്റ്റീവായത്. നേരത്തെ ഡല്‍ഹി താരം അക്‌സര്‍ പട്ടേല്‍, റോയല്‍ ചലഞ്ചേഴ്‌സ് താരം ദേവ്‌ദത്ത് പടിക്കല്‍, കെ കെ ആർ താരം നിതിഷ് റാണ എന്നിവര്‍ക്കും മുംബൈ ഗ്രൗണ്ട് സ്റ്റാഫില്‍ ചിലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സ്റ്റാര്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 അംഗങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മുംബൈയില്‍ ഐ പി എല്‍ നടത്തുന്നതില്‍ സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് ബി സി സി ഐയെ ആശങ്ക അറിയിച്ചു.
റോയൽ ചലഞ്ചേഴ്സ് താരം ദേവ്ദത്തിന് ഇന്നത്തെ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഒരു തവണ കൂടി താരത്തിന് ടെസ്റ്റിന് വിധേയമാകേണ്ടി വരും. അതിനു ശേഷം മാത്രമേ താരത്തിന് ടീമിനൊപ്പം ബയോ ബബിളിൽ ചേരാൻ കഴിയുകയുള്ളൂ എന്ന് ബി സി സി ഐ അറിയിച്ചിരുന്നു.
advertisement
എന്നാൽ രണ്ടാം തവണയും ടെസ്റ്റ്‌ പൂർത്തിയാക്കി ദേവ്ദത്ത് ടീമിനൊപ്പം ചേർന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഇത്തവണത്തെ ഐപിഎല്‍ സംപ്രേക്ഷണവകാശം ലഭിച്ച സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ 14 പ്രധാന സ്റ്റാഫുകളാണ് ഇപ്പോൾ ഐസൊലേഷനിൽ ഉള്ളത്. ക്യാമറാമാന്‍, പ്രൊഡ്യൂസേഴ്‌സ്, ഡയറക്ടേഴ്‌സ്, ഇ വി എസ് ഓപ്പറേറ്റേഴ്‌സ്, വീഡിയോ എഡിറ്റേഴ്‌സ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവര്‍ ബയോ ബബിളില്‍ കഴിയുകയായിരുന്നുവെന്നും ഇതിനിടെയാണ് രോഗം ബാധിച്ചതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് അറിയിച്ചു. നേരത്തെ ഐപിഎല്‍ ഇവന്റ് മാനേജ്‌മെന്റിലെ 10 ഓളം പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
advertisement
മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് രോഗബാധ അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐ പി എല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി.
മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് രോഗബാധ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഈ ആഴ്ച അവസാനം വെള്ളിയാഴ്ച വൈകിട്ട് എട്ട് മണി മുതല്‍ തിങ്കളാവ്ച രാവിലെ ഏഴ് വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ശന ഉപാധികളോടെ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി നവാബ് മാലിക്ക് വ്യക്തമാക്കി. മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കില്ല.
advertisement
ഈ മാസം ഒമ്പതിനാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കുന്നത്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി സജ്ജമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡ് ഭീഷണി ഉയർത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021| വിടാതെ പിന്തുടർന്ന് കൊറോണ; സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 പേർക്ക് കോവിഡ്
Next Article
advertisement
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി
  • 2017-2025 ഓഡിറ്റ് റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയും ദേവസ്വം ബോർഡിനും കത്ത് നൽകി.

  • 1950 തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപന നിയമം: സെക്ഷന്‍ 32 പ്രകാരം ബോര്‍ഡ് കണക്കുകള്‍ സൂക്ഷിക്കണം.

  • 2017 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളാണ് ആവശ്യപ്പെട്ടത്

View All
advertisement