ടോക്കിയോ ഒളിമ്പിക്സ്: കോവിഡ് വ്യാപനം മൂലം പിന്മാറുകയാണെന്ന് ഉത്തര കൊറിയ

Last Updated:

ശീതയുദ്ധത്തെ തുടർന്ന് 1988-ലെ സോൾ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്സിൽ പങ്കെടുക്കാതെയിരിക്കുന്നത്.

കോവിഡ് 19 രോഗവ്യാപനത്തെ തുടർന്നുള്ള ആശങ്കയെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി ഉത്തര കൊറിയ. ഒളിമ്പിക്സിൽ നിന്നും പിന്മാറ്റം പ്രഖ്യാപിക്കുന്ന ആദ്യത്തെ രാജ്യമാണ് ഉത്തര കൊറിയ. ടോക്കിയോയിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിരോധത്തിലായ സംഘാടകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി ഈ പിന്മാറ്റം. ജൂലായ് 23നാണ് ഒളിമ്പിക്സ് തുടങ്ങേണ്ടത്. ശീതയുദ്ധത്തെ തുടർന്ന് 1988-ലെ സോൾ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്സിൽ പങ്കെടുക്കാതെയിരിക്കുന്നത്.
മാർച്ച് 25-ന് ഉത്തര കൊറിയൻ കായിക മന്ത്രി കിം ഗുക്കും ഒളിമ്പിക് കമ്മിറ്റിയും തമ്മിൽ നടന്ന യോഗത്തിലാണ് ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്. അടുത്ത അഞ്ചു വർഷം രാജ്യാന്തര തലത്തിൽ കായിക രംഗത്ത് കൂടുതൽ നേട്ടം കൊയ്യുന്നതിനുള്ള പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു.
advertisement
കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നാണ് ഉത്തര കൊറിയൻ കായിക മന്ത്രാലയത്തിന്റെ വിശദീകരണം. "ഗെയിംസിൻ്റെ വിജയത്തിനായുള്ള ശ്രമത്തിലാണ് ഞങ്ങൾ. എല്ലാ രാജ്യങ്ങളുമായും ഒത്ത് ചേർന്ന് പ്രവർത്തിക്കും. കായികതാരങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യമൊരുക്കി അവരെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ്" - ഒളിമ്പിക്സ് സംഘാടക സമിതി പ്രതികരിച്ചു.
2016ലെ റിയോ ഒളിമ്പിക്സിൽ രണ്ട് വീതം സ്വർണവും വെങ്കലവും മൂന്ന് വീതം വെള്ളിയുമുൾപ്പെടെ ഏഴ് മെഡലുകളാണ് ഉത്തര കൊറിയ നേടിയത്. മെഡൽ പട്ടികയിൽ 34ാം സ്ഥാനത്തായിരുന്നു രാജ്യം. ഷൂട്ടിങ്, ജിംനാസ്‌റ്റിക്സ്, ഭരോദ്വാഹനം, ടേബിൾ ടെന്നീസ്, ഗുസ്തി എന്നിവയിൽ മെഡൽ നേടാൻ കെൽപ്പുള്ളവരാണ് ഉത്തര കൊറിയൻ താരങ്ങൾ.
advertisement
ഇരു കൊറിയൻ രാജ്യങ്ങളുടെയും ഐക്യം സാധ്യമാക്കാനുള്ള ദക്ഷിണ കൊറിയയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി ഉത്തര കൊറിയയുടെ പിന്മാറ്റം. 2018ൽ ദക്ഷിണ കൊറിയ വേദിയായ ശീതകാല ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങിൽ ഒരു പതാകയ്ക്ക് കീഴിലാണ് ഇരു രാജ്യങ്ങളും അണിനിരന്നത്. ഐസ് ഹോക്കിയിൽ വനിതാ വിഭാഗത്തിൽ ഇരു രാജ്യങ്ങളും സംയുക്ത ടീമുമയിട്ടാണ് ഇറങ്ങിയത്. 2032 ഒളിമ്പിക്സിന് സംയുക്ത വേദിക്കായുള്ള നീക്കത്തിനും തിരിച്ചടിയായി ഉത്തര കൊറിയയുടെ പിന്മാറ്റം.
advertisement
News Summary:  North Korea withdraws from Tokyo Olympics due to the spreading of Covid-19
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടോക്കിയോ ഒളിമ്പിക്സ്: കോവിഡ് വ്യാപനം മൂലം പിന്മാറുകയാണെന്ന് ഉത്തര കൊറിയ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement