'എപ്പോൾ വേണമെങ്കിലും എന്ത് സഹായവും അദ്ദേഹത്തിൽ നിന്ന് ലഭിക്കും'; ദ്രാവിഡിനെ കുറിച്ച് ദേവദത്ത് പടിക്കൽ

Last Updated:

അടുത്തിടെ കൊവിഡ് പോസിറ്റീവായ താരം ഹോം ക്വാറന്റൈനിലാണ്.

കഴിഞ്ഞ വര്‍ഷമായിരുന്നു മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി അരങ്ങേറിയ പടിക്കല്‍ 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ് നേടി. ഇതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഈ സീസണ്‍ സയ്യിദ് മുഷ്താഖ് അലി ടി-20യിലും (218 റൺസ്) വിജയ് ഹസാരെ ട്രോഫിയിലും (737 റൺസ്) മികച്ച ഫോമിലായിരുന്നു പടിക്കല്‍.
വിജയ് ഹസാരെയില്‍ രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും നേടി. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരത്തില്‍ നിന്നും 147.40 ശരാശരിയില്‍ ബാറ്റ് വീശിയാണ് താരം 737 റൺസ് സ്വന്തമാക്കിയത്.
അടുത്തിടെ കൊവിഡ് പോസിറ്റീവായ താരം ഹോം ക്വാറന്റൈനിലാണ്. മുംബൈക്കെതിരെ നടക്കുന്ന ആദ്യ ഐപിഎൽ മത്സരം അദ്ദേഹത്തിന് നഷ്ടമാവും.
എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തില്‍ താരം തിരിച്ചെത്തിയേക്കും. ക്വാറൈന്റിനില്‍ ഇരിക്കുമ്പോഴും ക്രിക്കറ്റിനെ കുറിച്ചാണ് പടിക്കലിന്റെ ചിന്ത. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷനൽ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പടിക്കല്‍.
advertisement
'നിരവധി തവണ ദ്രാവിഡ് സാറുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. നമുക്ക് ഒരുപാട് അടുപ്പം തോന്നുന്ന വ്യക്തിയാണ് അദ്ദേഹം. ഏതു സമയത്തും നമുക്ക് അദ്ദേഹത്തിന്റെ സഹായം ലഭിക്കും. നമ്മുടെ ഏതു തരം പ്രശ്നത്തിനും അദ്ദേഹത്തിന്റെ പക്കൽ പരിഹാരമുണ്ടെന്നുള്ളതാണ് വാസ്തവം. കഠിനാധ്വാനം ചെയ്യാനാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ കാണുമ്പോളും സംസാരിക്കുമ്പോഴുമെല്ലാം പുതിയതെന്തെങ്കിലും എനിക്ക് പഠിക്കാൻ ഉണ്ടാകും. ഓരോ തവണയും അദ്ദേഹത്തെ കാണുമ്പോൾ പുതിയ പുതിയ കാര്യങ്ങൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു.'' പടിക്കല്‍ പറഞ്ഞുനിർത്തി.
advertisement
പക്ഷേ തന്റെ റോ ള്‍മോഡല്‍ ഗൗതം ഗംഭീറാണെന്നും പടിക്കല്‍ കൂട്ടിച്ചേര്‍ത്തു. എബി ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്‌ലി എന്നിവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും പടിക്കല്‍ പറഞ്ഞു.
അതേസമയം, ബാംഗ്ലൂരിനു വേണ്ടി വിരാട് കോഹ്‌ലിയോടൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടിയിരുന്ന പടിക്കൽ കൊറോണ സ്ഥിരീകരിച്ച് ആദ്യ മത്സരത്തിൽ പുറത്തായതോടെ താരത്തിന് പകരം ആര് ബാംഗ്ലൂർ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും എന്നത് ആരാധകരെല്ലാം ഉറ്റു നോക്കുന്ന കാര്യമാണ്.
advertisement
മലയാളി താരം മുഹമ്മദ് അസറുദ്ദീന് അരങ്ങേറ്റത്തിന് അവസരം ഒരുങ്ങുമോ എന്ന് അകാംക്ഷയൊടെ നോക്കി ഇരിക്കുകയാണ് മലയാളി ആരാധകർ.
നേരത്തെ, ദ്രാവിഡിന്റെ വാക്കുകളാണ് തനിക്ക് ടി-20 ശൈലിയിലേക്ക് മാറുന്നതിൽ സഹായകമായത് എന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയും രംഗത്തെത്തിയിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് പൂജാര ഐപിഎല്ലിൽ കളിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് ആണ് താരത്തെ ലേലത്തിൽ സ്വന്തമാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എപ്പോൾ വേണമെങ്കിലും എന്ത് സഹായവും അദ്ദേഹത്തിൽ നിന്ന് ലഭിക്കും'; ദ്രാവിഡിനെ കുറിച്ച് ദേവദത്ത് പടിക്കൽ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement