IPL 2021| ജോസ് ബട്ലർ മുതൽ കമ്മിൻസ് വരെ; ഐപിഎൽ രണ്ടാം പാദം നഷ്ടമാകുന്ന താരങ്ങൾ ഇവർ

Last Updated:

സെപ്റ്റംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദത്തിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്.

News 18 Malayalam
News 18 Malayalam
കോവിഡ് മൂലം നിർത്തിവെക്കേണ്ടി വന്ന ഐ പി എൽ യുഎഇയില്‍ പുനരാരംഭിക്കാൻ ഇനി ഏകദേശം ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. രണ്ടാം പാദ മത്സരങ്ങൾക്ക് ഒരുങ്ങുന്നതിനായി ഓരോ ഫ്രാഞ്ചൈസികളായി യുഎഇയിൽ എത്തിക്കൊണ്ടിരിക്കുന്നു. ആവേശകരമാകാൻ പോകുന്ന രണ്ടാം പാദത്തിൽ ഇന്ത്യൻ താരങ്ങൾ എല്ലാവരും ഉണ്ടാകുമെങ്കിലും വിദേശ താരങ്ങളിൽ ചിലർ ഇതിനോടകം പിന്മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക വിദേശ താരങ്ങളും പങ്കെടുക്കുമെന്നാണ് വിവരമെങ്കിലും ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.
രണ്ടാം പാദത്തിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച താരങ്ങൾ ആരൊക്കെ എന്ന് നോക്കാം:
ജോസ് ബട്ലർ:
രാജസ്‌ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ബട്ലർ, ഭാര്യയുടെ പ്രസവ സമയത്ത് കൂടെ നിൽക്കാൻ വേണ്ടിയാണ് ടൂർണമെന്റിൽ നിന്നും പിന്മാറിയത്. ബട്ലർക്ക് പകരമായി ന്യുസിലന്റിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും കൂടിയായ ഗ്ലെൻ ഫിലിപ്സിനെ ടീമിലെടുത്തിട്ടുണ്ട്.
ജോഫ്രാ അർച്ചർ:
തുടരെയുള്ള പരിക്കാണ് അർച്ചറിന് രണ്ടാം പാദം നഷ്ടമാകാൻ കാരണം. പരിക്ക് മൂലം ടി20 ലോകകപ്പ് കൂടി അർച്ചർക്ക് നഷ്ടമായേക്കും.
advertisement
ബെൻ സ്റ്റോക്‌സ്:
മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടി ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കുകയാണ് സ്റ്റോക്‌സ്. അതിനാൽത്തന്നെ ഐ പി എൽ രണ്ടാം പാദത്തിലും താരം പങ്കെടുക്കുന്നുണ്ടാകില്ല.
ആദം സാംപ:
ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നറായ ആദം സാംപയ്ക്കും ഐ പി എൽ രണ്ടാം പാദം നഷ്ടമാകും. ഓസീസ് താരത്തിന് പകരമായി ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയെ ആര്‍സിബി സ്വന്തമാക്കിയിട്ടുണ്ട്. ടി20 ലോകകപ്പ് മുന്നിലുള്ളതിനാലും നിർബന്ധിത ക്വാറന്റീനും തുടർന്ന് ബയോ ബബിളിൽ കഴിയേണ്ടി വരുമെന്നതിനാലുമാണ് സാംപ വിട്ടുനിൽക്കുന്നത്.
ഡാനിയേൽ സാംസ്:
ആർസിബിയുടെ മറ്റൊരു താരമായ സാംസും രണ്ടാം പാദത്തിൽ ഉണ്ടാകില്ല. ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയെ സാംസിന് പകരമായി ആർസിബി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
കെയ്ൻ റിച്ചാർഡ്സൺ:
ക്വാറന്റീനും ബയോ ബബിളും നൽകുന്ന മാനസിക സംഘർഷം മൂലമാണ് ആർസിബി താരമായ റിച്ചാർഡ്സൺ വിട്ടുനിൽക്കാൻ ഉള്ള കാരണം.
ഫിൻ അല്ലൻ, സ്കോട്ട് കുഗ്ലൈൻ:
കിവീസ് താരങ്ങളായ ഇരുവരും ബംഗ്ലാദേശിനെതിരായുള്ള പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടതുകൊണ്ട് ഐപിഎല്ലില്‍ നിന്ന് പിന്മാറുകയായിരുന്നു. സിംഗപ്പൂർ താരമായ ടിം ഡേവിഡിനെ ആർസിബി പകരമായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാറ്റ് കമ്മിൻസ്:
വ്യക്തിഗത കാരണങ്ങൾ മൂലമാണ് കമ്മിൻസ് രണ്ടാം പാദത്തിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചത്.
റീലി മെറിഡിത്ത്, ജൈ റിച്ചാർഡ്സൺ:
ഓസ്‌ട്രേലിയൻ പേസർമാരുടെ പിന്മാറ്റം പഞ്ചാബ് കിങ്സിന് വലിയ തിരിച്ചടിയാണ്. വലിയ തുക മുടക്കി താരങ്ങളെ ടീമിലെത്തിച്ചിട്ടും ആദ്യ പാദത്തില്‍ നിരാശപ്പെടുത്തിയ പഞ്ചാബിന് രണ്ടാം പാദത്തില്‍ തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. പരിക്ക് മൂലം പിന്മാറിയ മെറിഡിത്തിന് പകരമായി പുതുമുഖ ഓസീസ് സ്പിന്നറായ നേഥൻ എല്ലിസിനെ പഞ്ചാബ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
സെപ്റ്റംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദത്തിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്. ഒക്ടോബർ 15നാണ് ഫൈനൽ.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021| ജോസ് ബട്ലർ മുതൽ കമ്മിൻസ് വരെ; ഐപിഎൽ രണ്ടാം പാദം നഷ്ടമാകുന്ന താരങ്ങൾ ഇവർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement