IPL 2023 Final, CSK vs GT: ഐപിഎൽ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക; കുടുതൽ വിവരങ്ങൾ

Last Updated:

ഇന്നത്തെ ഐപിഎൽ ഫൈനൽ പോരാട്ടം കഴിയുമ്പോൾ ചില താരങ്ങൾ കോടീശ്വരൻമാരായും മറ്റുചിലർ ലക്ഷാധിപതികളായും മാറും

ന്യൂഡൽഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2023 ന്റെ ഫൈനൽ മത്സരത്തിൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ് നിലവിലെ ചാമ്പ്യൻ ഹാർദിക് പാണ്ഡ്യയുമായി കൊമ്പുകോർക്കും. ഐപിഎൽ ചരിത്രത്തിൽ 4 മത്സരങ്ങളിലാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. ഈ 4 കളികളിൽ ചെന്നൈ ഒരു മത്സരം ജയിച്ചപ്പോൾ ഗുജറാത്ത് മൂന്ന് തവണ സിഎസ്‌കെയെ തോൽപിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ, സിഎസ്‌കെയും ജിടിയും ഇതുവരെ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്, അതിൽ വിജയം ഗുജറാത്ത് ടൈറ്റാൻസിനൊപ്പമായിരുന്നു.
ലോകത്തിലെ ഏറ്റവും പണകിലുക്കമുള്ള ടി20 ടൂർണമെന്റാണ് ഐപിഎൽ. ട്രോഫിയ്‌ക്കൊപ്പം, ലീഗ് വിജയിക്ക് കോടികണക്കിന് രൂപ പ്രതിഫലമായി ലഭിക്കും.
ഐപിഎൽ തുടങ്ങി പതിനാറ് സീസൺ പിന്നിടുമ്പോൾ സമ്മാനത്തുക നാല് മടങ്ങ് വർദ്ധിപ്പിച്ചു. അടുത്ത സീസണുകളിൽ ഇത് ഇനിയും വർദ്ധിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഉദ്ദേശിക്കുന്നുണ്ട്. ഐപിഎല്ലിൽ പങ്കെടുക്കുന്ന ടീമുകൾക്ക് മൊത്തം 46.5 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക.
വിജയിക്കുന്ന ടീമിന് 20 കോടി രൂപയും രണ്ടാം സ്ഥാനക്കാരായ ടീമിന് 13 കോടി രൂപയുമാണ് സമ്മാനമായി ലഭിക്കുക. മൂന്നും നാലും സ്ഥാനക്കാർക്കു യഥാക്രമം 7 കോടി രൂപയും 6.5 കോടി രൂപയുമാണ് സമ്മാനം.
advertisement
വ്യക്തിഗത സമ്മാനത്തുകയും ഓരോ സീസണുകളിലും ഉർത്തിയിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാന് നൽകുന്ന ഓറഞ്ച് ക്യാപ്പിനൊപ്പം 15 ലക്ഷം രൂപയും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർക്ക് നൽകുന്ന പർപ്പിൾ ക്യാപ്പിനൊപ്പം തുല്യമായ തുകയും ലഭിക്കും.
നിലവിൽ, ഗുജറാത്ത് ഓപ്പണർ ശുഭ്മാൻ ഗിൽ ഓറഞ്ച് ക്യാപ്പ് മത്സരത്തിൽ ഏറെ മുന്നിലാണ്, അതിശയകരമെന്നു പറയട്ടെ, അതേ ടീമിൽ നിന്ന്, സ്ട്രൈക്ക് ബൗളർ മുഹമ്മദ് ഷാമിയാണ് ഐപിഎൽ 2023-ന്റെ പർപ്പിൾ ക്യാപ് നേട്ടത്തിനായുള്ള മത്സരത്തിൽ ഒന്നാമത്.
advertisement
എമർജിംഗ് പ്ലെയർ ഓഫ് ദ ടൂർണമെന്റിന് 20 ലക്ഷ രൂപ ലഭിക്കും. സീസണിലെ ഏറ്റവും മൂല്യമേറിയ കളിക്കാരന് ലഭിക്കുന്നത് Rs. 12 ലക്ഷം രൂപയായിരിക്കും. സീസണിലെ പവർ പ്ലെയർ, സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ, ഗെയിം ചേഞ്ചർ ഓഫ് ദി സീസൺ എന്നിവർക്ക് 15 ലക്ഷവും 12 ലക്ഷം രൂപയും ലഭിക്കും. ഐപിഎല്ലിൽ ഉടനീളം പ്ലെയർ ഓഫ് ദി മാച്ചിന് പുറമേ, ഓരോ മത്സരത്തിലും ആറ് സമ്മാനങ്ങൾ കൂടിയുണ്ട്, ഓരോന്നിനും ഒരു ലക്ഷം രൂപ ക്യാഷ് അവാർഡാണ് നൽകിവരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2023 Final, CSK vs GT: ഐപിഎൽ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക; കുടുതൽ വിവരങ്ങൾ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement