IPL 2024, DC Vs MI : സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തി; ടോസ് നേടിയ ഡല്‍ഹി മുംബൈയെ ബാറ്റിങ്ങിനയച്ചു

Last Updated:

സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ മടങ്ങിവരവ് അടക്കം മൂന്ന് മാറ്റങ്ങളുമായാണ് മുംബൈ ഇന്ന് ഇറങ്ങിയിരിക്കുന്നത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഇതുവരെ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാത്ത ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ വിജയവഴിയില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹിക്കെതിരെ പാഡ് അണിയുന്നത്. ഡല്‍ഹിയുടെ കാര്യവും വ്യത്യസ്തമല്ല. നാലു കളികളില്‍ ഒരു ജയം മാത്രമാണ് റിഷഭ് പന്തിനും സംഘത്തിനുമുള്ളത്.
advertisement
സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ മടങ്ങിവരവ് അടക്കം മൂന്ന് മാറ്റങ്ങളുമായാണ് മുംബൈ ഇന്ന് ഇറങ്ങിയിരിക്കുന്നത്. മഫാകക്ക് പകരം റൊമാരിയോ ഷെപ്പേര്‍ഡും ഡെവാള്‍ഡ് ബ്രെവിസിന് പകരം മുഹമ്മദ് നബിയും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചു.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, പിയൂഷ് ചൗള, ജെറാൾഡ് കോട്സി, ജസ്പ്രീത് ബുമ്ര.
advertisement
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, പൃഥ്വി ഷാ, അഭിഷേക് പോറൽ, റിഷഭ് പന്ത്, ട്രൈസ്റ്റൻ സ്റ്റബ്‌സ്, അക്സർ പട്ടേൽ, ലളിത് യാദവ്, ജെയ് റിച്ചാർഡ്‌സൺ, ആൻറിച്ച് നോര്‍ക്യ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024, DC Vs MI : സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തി; ടോസ് നേടിയ ഡല്‍ഹി മുംബൈയെ ബാറ്റിങ്ങിനയച്ചു
Next Article
advertisement
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
  • രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിച്ചാൽ അതിന് ബിജെപി ഉത്തരവാദി അല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

  • അതിന്മകൾക്കുള്ള ഉത്തരവാദിത്വം ബിജെപിക്ക് നൽകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

  • പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് രാജീവ്.

View All
advertisement