IPL 2024 Final: തലയുടെ തട്ടകത്തിൽ തലയെ വീഴ്ത്തി ​'ഗംഭീർ'പ്പട; കൊല്‍ക്കത്തയ്ക്കു മുന്നില്‍ തകർന്നടിഞ്ഞ് ഹൈദരാബാദ്

Last Updated:

തകർന്നു തരിപ്പണമായി ഹൈദരാബാദ്; കൊൽക്കത്തയ്ക്ക് 114 റൺസ് വിജയലക്ഷ്യം

ചെന്നൈ: സീസണിലുടനീളം ബാറ്റിങിൽ വിസ്മയം തീർത്ത ഹൈദരാബാദിന് ഫൈനലില്‍ തകര്‍ന്നുവീണു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാർ എറിഞ്ഞുവീഴത്തുകയായിരുന്നു. 24 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസാണ് ടോപ് സ്കോറർ. ആന്ദ്രേ റസൽ മൂന്നും മിച്ചൽ സ്റ്റാർക്ക്, ഹർഷിദ് റാണ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിനെ ഞെട്ടിച്ചാണ് മിച്ചൽ സ്റ്റാർക്ക് തുടങ്ങിയത്.
എന്നാൽ മിച്ചല്‍ സ്റ്റാര്‍ക്ക് ഓപ്പണിങ് ഓവറില്‍ത്തന്നെ അഭിഷേക് ശര്‍മയെന്ന വലിയ അപകടത്തെ നീക്കം ചെയ്തു. തൊട്ടടുത്ത ഓവറിൽ റൺസൊന്നും എടുക്കാതെ ട്രാവിസ് ഹെഡും മടങ്ങി. രാഹുൽ ത്രിപതിയെ പുറത്താക്കി വീണ്ടും മിച്ചൽ സ്റ്റാർക്ക് ഞെട്ടിച്ചു. ഇതോടെ കൊൽക്കത്തയുടെ ആത്മവിശ്വാസം പതിമടങ്ങായി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 Final: തലയുടെ തട്ടകത്തിൽ തലയെ വീഴ്ത്തി ​'ഗംഭീർ'പ്പട; കൊല്‍ക്കത്തയ്ക്കു മുന്നില്‍ തകർന്നടിഞ്ഞ് ഹൈദരാബാദ്
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement