IPL 2024, PBKS vs SRH|'ഹൈ വോൾട്ടേജിൽ' ഹൈദരാബാദ്; പഞ്ചാബിനെതിരെ നാല് വിക്കറ്റ് ജയം
- Published by:Sarika KP
- news18-malayalam
Last Updated:
28 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാല് വിക്കറ്റ് ജയം. ഇതോടെ ഐപിഎല്‍ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് രണ്ടാമതെത്തി. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു.
ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ നഷ്ടമായി. എന്നാല്‍ ഇതിനു പിന്നാലെയെത്തിയ അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപതിയും ഗംഭീര പ്രകടനം കാഴ്ചവച്ചത് ടീമിനെ കരകയറ്റി. 28 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 25 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത നിതീഷ് റെഡ്ഡി, 26 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത കാള്‍സണ്‍ എന്നിവര്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു.
advertisement
ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി ഓപ്പണര്‍മാര്‍ അഥര്‍വ ടൈഡേയും പ്രഭ്‌സിമ്രാന്‍ സിങ്ങും മികച്ച തുടക്കമാണ് സമ്മാനിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Unnao,Uttar Pradesh
First Published :
May 19, 2024 8:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024, PBKS vs SRH|'ഹൈ വോൾട്ടേജിൽ' ഹൈദരാബാദ്; പഞ്ചാബിനെതിരെ നാല് വിക്കറ്റ് ജയം