IPL 2025| വേദികളിൽ നിന്ന് വേദികളിലേക്ക്; ഈ സീസണിൽ ഒരോ ടീമും സഞ്ചരിക്കുന്ന ദൂരമെത്ര ?

Last Updated:

നിരന്തരമുള്ള യാത്രാ ഷെഡ്യൂൾ കളിക്കാരുടെ പ്രകടനത്തിൽ വലിയ സ്വാധീനം ചെലുത്തും

News18
News18
ഐപിഎൽ 2025 സീസൺ മത്സരങ്ങളുടെ വെടിക്കെട്ട് വിസ്മയം ക്രിക്കറ്റ് ആരാധകരുടെ മുന്നിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണവശേഷിക്കുന്നത്. എന്നാൽ ആവേശകരമായ മത്സരങ്ങൾ അരങ്ങേറുമ്പോൾ നാം മറന്നുപോകുന്ന കാര്യമാണ് മത്സരങ്ങൾക്കായി വേദികളിൽനിന്ന് വേദികളിലേക്കുള്ള ടീമുകളുടെ യാത്ര. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലെല്ലാം മത്സരങ്ങൾ വ്യാപിച്ചു കിടക്കുന്നതിനാൽ നിരന്തരമുള്ള യാത്രാ ഷെഡ്യൂൾ കളിക്കാരുടെ പ്രകടനത്തിലും ക്ഷീണത്തിന്റെ അളവിലും വലിയ സ്വാധീനം ചെലുത്തും.
സീസണിൽ 14 ലീഗ് മത്സരങ്ങളാണ് ഒരോ ടീമും കളിക്കുന്നത്. ഇതിൽ ഏഴെണ്ണം ഹോം മത്സരങ്ങളും ഏഴെണ്ണം എവേ മത്സരങ്ങളുമായിരുക്കും. പ്രതിനിധീകരിക്കുന്ന നഗരത്തിൽ കളിക്കുന്ന ഹോം മത്സരങ്ങൾ ടീമിന്റെ പ്രകടനത്തിൽ പ്രധാന പങ്കു വഹിക്കുമെങ്കിലും ഇന്ത്യയിലെ വൈവിധ്യമാർന്ന വേദികളിൽ മത്സരങ്ങൾ വ്യാപിച്ചുകിടക്കുന്നതിനാൽ ടീമുകൾക്ക് അവരുടെ ഫിറ്റ്നസും വീണ്ടെടുക്കുന്നതിലും വ്യത്യസ്ത പിച്ചിംഗ് സാഹചര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, സമയ മേഖല മാറ്റങ്ങൾ എന്നിവ നേരിടുന്നതിലും വെല്ലുവിളികളുയരും.
2025 ലെ ഐ‌പി‌എല്ലിൽ, ചില ടീമുകൾക്ക് യാത്രാ ഭാരം വളരെ കുറവാണ്, അതേസമയം ചില ടീമുകൾ കഠിനമായ യാത്രാ ഷെഡ്യൂളിന്റെ ഭാരം നേരിടേണ്ടിവരും. ഓരോ ടീമും ഈ സീസണിൽ മത്സരങ്ങൾക്കായി വേദികളിൽ നിന്ന് വേദികളിലേക്ക് എത്രദൂരം യാത്ര ചെയ്യുമെന്ന് നോക്കാം
advertisement
1.സൺറൈസേഴ്‌സ് ഹൈദരാബാദാണ് ഈ സീസണിൽ ഏറ്റവും കുറഞ്ഞ യാത്രാഭാരം അനുഭവിക്കുന്നത്. വെറും 8,536 കിലോമീറ്റർ മാത്രമെ ടീമിന് യാത്രചെയ്യേണ്ടി വരു. താരതമ്യേന ഒതുക്കമുള്ള അവരുടെ യാത്രാ ഷെഡ്യൂൾ കളിക്കാരുടെ ഫിറ്റ്‌നസ് മാനേജ്‌മെനിന് ഉതകുന്നതായിരിക്കും
2.ഡൽഹി ക്യാപിറ്റൽസ് 9,270 കിലോമീറ്ററാണ് ഈ സീസണിൽ സഞ്ചരിക്കുക. ഇത് അവർക്ക് അനുകൂലമായി മാറിയേക്കാം. പരിശീലനത്തിനും വിശ്രമത്തിനും കൂടുതൽ സമയം ലഭിക്കുന്നതിനാൽ യാത്രാ ക്ഷീണമുള്ള മറ്റ് എതിരാളികളെ മറികടക്കാൻ ഡിസിക്ക് മുൻതൂക്കം ലഭിക്കും
3. 9,747 കിലോമീറ്ററാണ് ലക്നൌ സൂപ്പർ ജെയ്ൻ്റ്സ് ഈ സീസണിൽ യാത്ര ചെയ്യുക. കാര്യക്ഷമമായ ആസൂത്രണത്തിലൂടെ ലീഗ് ഘട്ടത്തിലുടനീളം ഫോം നിലനിർത്തുന്നതിനൊപ്പം ക്ഷീണം കുറയ്ക്കാനും അവർക്ക് കഴിയും.
advertisement
4. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിൽ 10,405 കിലോമീറ്റർ സഞ്ചരിക്കും.
5. മുംബൈ ഇന്ത്യൻസിന്റെ ഷെഡ്യൂൾ അനുസരിച്ച് അവർ 12,702 കിലോമീറ്റർ ഈ സീസണിൽ സഞ്ചരിക്കണം. ഈ സീസണിൽ കൂടുതൽ യാത്ര ചെയ്യുന്ന ടീമുകളിലൊന്നാണ് മുംബൈ. എന്നാൽ സ്മാർട്ട് റൊട്ടേഷൻ നയങ്ങൾ അവരുടെ ടീമിനെ പുതുമയോടെ നിലനിർത്തുന്നതിന് സഹായിക്കുന്നു.
6. രാജസ്ഥാൻ റോയൽസിന് 12,730 കിലോമീറ്റർ ദൂരമായിരക്കും ഈ സീസണിൽ സഞ്ചരിക്കേണ്ടി വരിക. ടീമിന്റെ സമ്മർദം കുറയ്ക്കാൻ യാത്രാ ക്ഷീണം ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടി വരും. പതിവ് യാത്രകളുമായി പൊരുത്തപ്പെടാനുള്ള ടീമിന്റെ കഴിവ് മത്സരത്തിൽ ഗുണം ചെയ്യും
advertisement
7. 13,537 കിലോമീറ്ററാണ് കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിന്റെ ഈ സീണിലെ യാത്രാ ദൂരം.പരിശീലനത്തിന്റെയും വിശ്രമത്തിന്റെയും കാര്യത്തിൽ ശ്രദ്ധാപൂർവ്വമുള്ള ആസൂത്രണം ആവശ്യമാണ്.
8. പഞ്ചാബ് കിംഗ്‌സ് 14,341 കിലോമീറ്ററാണ് ഈ സീസണിൽ മത്സരങ്ങൾക്കായി സഞ്ചരിക്കേണ്ടി വരിക.ഈ സീസണിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകളിൽ ഒന്നാണിത്.
9.2025 ലെ ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് 16,184 കിലോമീറ്റർ യാത്ര ചെയ്യും. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് ഇത് ഒരു പ്രധാന വെല്ലുവിളിയാണ്. ജോലിഭാരവും ടീം മാനേജ്മെന്റും തന്ത്രപരമായ കളിക്കാരുടെ വിശ്രമവും സന്തുലിതമാക്കേണ്ടത് അത്യാവശ്യമാണ്.
advertisement
10. ഈ സീസണിൽ 17,084 കിലോമീറ്റർ സഞ്ചരിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരാണ് പട്ടികയിൽ ഒന്നാമത്. ഏറ്റവും കൂടുതൽ യാത്രാഭാരമുള്ളതിനാൽ, ഫിറ്റ്‌നസ് മാനേജ്‌മെന്റും കളിക്കാരുടെ റൊട്ടേഷനും അവരുടെ വിജയത്തിന് നിർണായകമാകും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2025| വേദികളിൽ നിന്ന് വേദികളിലേക്ക്; ഈ സീസണിൽ ഒരോ ടീമും സഞ്ചരിക്കുന്ന ദൂരമെത്ര ?
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement