IPL 2025 | RCB V/S KKR; കോലിയുടെ മാസ്റ്റർ ക്ളാസും മികച്ച പവർ പ്ലേയും; RCBയുടെ വിജയത്തിൽ നിർണായകമായത്

Last Updated:

നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെടുത്തിയത്

News18
News18
ശനിയാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) 2025 പതിപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). കൊൽക്കത്ത ഉയർത്തിയ 175 റൺസിന്റെ വിജയ ലക്ഷ്യം ആര്‍സിബി 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. വിരാട് കോഹ്ലി, ഫിലിപ് സാൾട്ട്, നായകൻ രജത് പടിധാർ എന്നിവരുടെ ഇന്നിംഗ്സുകളാണ് ആർസിബിയെ വിജത്തിലേക്കെത്തിച്ചു. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. അജിന്‍ക്യ രഹാനെ (56), സുനില്‍ നരെയ്ന്‍ (44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കൊല്‍ക്കത്തയെ പൊരുതാവുന്ന മികച്ച സ്കോളിലേക്ക് എത്തിച്ചത്.മത്സരത്തിൽ RCB യുടെ വിജയത്തിൽ നിർണായകമായ ഘടകങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം
1.വിരാട് കോഹ്ലിയുടെ മാസ്റ്റർ ക്ളാസ് ഇന്നിംഗ്സ്; രാജ്യാന്തര ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ടി20 ഫോർമാറ്റിൽ ഇപ്പൊഴും അനായാസ് പ്രകടനം കാഴ്ചവെക്കാാകുമന്ന് ഓർമ്മപ്പെടുത്തുന്ന തരത്തിലായിരുന്നു വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ്. 36 പന്തിൽ 59 റൺസുമായി പുറത്താകാതെ കോഹ്‌ലി ആർസിബിയെ വിജയത്തിലെക്കെത്തിച്ചു
2. മികച്ച പവർപ്ലേ; പവർ പ്ലേയിൽമികച്ച ബാറ്റിംഗ് കാഴ്ചവച്ചത് ആസിബിയുടെ വിജയത്തിൽ നിർണായകമായി
പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞു.
3. കോഹ്ലി സാൾട്ട് കൂട്ടുകെട്ട്; കോഹ്ലിയ്ക്കൊപ്പം അർദ്ധ സെഞ്ച്വറി നേടിയഫിലിപ് സാൾട്ടും ബെംഗളൂരുവിന്റെ വിജയത്തിൽനിർമാക പങ്ക് വഹിച്ചു.31 പന്തില്‍ 56 റൺസാണ് സാൾട്ട് നേടിയത്. കോഹ്ലിയും സാൾട്ടും ആദ്യ വിക്കറ്റിൽ 95 റൺസാണ് കൂട്ടിച്ചേർത്തത്.
advertisement
4. ഐ‌പി‌എല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് ടീമുകളിലൊന്നായ കെകെആറിനെ 174 ൽ ഒതുക്കാൻ ആർ‌സി‌ബിയുടെ ബൗളർ‌മാരായ ഹേസൽ‌വുഡിനും ക്രുനാൽ പാണ്ഡ്യക്കും കഴിഞ്ഞു. ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.
5. ബാറ്റിംഗ് പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൽ അവസരം ലഭിച്ചിട്ടും സ്കോർ 200 കടത്താൻ കെകെആറിന് കഴിയാതെ പോയത് കാര്യങ്ങൾ ആർസിബിയ്ക്ക് എളുപ്പമാക്കി. സ്പിന്നർ വരുൺ
ചക്രവർത്തിയുടെ സ്പെല്ലുകൾ 11 ഓവറായപ്പോഴേക്കും അവസാനിച്ചതും ആർസിബിയ്ക്ക് നേട്ടമായി. 22 പന്തുകൾ ശേഷിക്കെയായിരുന്നു ആർസിബിയുടെ വിജയം
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2025 | RCB V/S KKR; കോലിയുടെ മാസ്റ്റർ ക്ളാസും മികച്ച പവർ പ്ലേയും; RCBയുടെ വിജയത്തിൽ നിർണായകമായത്
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement