കമ്മിൻസിന് മോഹവില; ടീം ലൈനപ്പിൽ 48കാരൻ സ്പിന്നറും. ഐപിഎൽ ലേലത്തിൽ താരങ്ങളായി ഇവർ

Last Updated:

പതിനഞ്ചരക്കോടി രൂപക്കാണ് കമ്മിൻസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. കൊൽക്കത്തയിൽ നടന്ന ലേലത്തിൽ രണ്ട് താരങ്ങൾ കൂടി 10 കോടി ക്ലബിലെത്തി.

ഡൽഹി ക്യാപ്പിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുടെ ശക്തമായ വെല്ലുവിളിയെ അതീജിവിച്ചാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ തുകയ്ക്ക് പാറ്റ് കമ്മിൻസിനെ കൊൽക്കത്ത സ്വന്തമാക്കിയത്. പതിനഞ്ചരക്കോടി രൂപയാണ് ഓസീസ് പേസർക്കായി കെകെആർ മുടക്കിയത്.
10 കോടി 75 ലക്ഷം രൂപയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയ ഗ്ലെൻ മാക്സ്വെല്ലും 10 കോടി രൂപക്ക് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂർ പാളയത്തിലെത്തിച്ച ക്രിസ് മോറിസുമാണ് 10 കോടി ക്ലബിൽ ഇടം പിടിച്ച മറ്റ് രണ്ട് പേർ. വിൻഡീസ് പേസർ ഷെൽഡൻ കോട്രലിനെ എട്ടരക്കോടിക്ക് കിംഗ്സ് ഇലവനും ഓസ്ട്രേലിയൻ പേസർ നേഥൻ കൌൾട്ടർ നീലിനെ 8 കോടി രൂപക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.
ഷിമ്രോൺ ഹെറ്റ്മയർ ( ഡൽഹി ക്യാപ്പിറ്റൽസ് - 7.75 കോടി), സാം കറൻ ( ചെന്നൈ സൂപ്പർ കിംഗ്സ് - 5.5 കോടി), ആരോൺ ഫിഞ്ച് (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - 4.4 കോടി ), കെയ്ൻ റിച്ചാർഡ്സൺ ( റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - 4 കോടി ), മാർക്കസ് സ്റ്റോയിണിസ് ( ഡൽഹി ക്യാപ്പിറ്റൽസ് - 4.8 കോടി ), ഒയിൻ മോർഗൻ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 5.25 കോടി) എന്നിവർക്കും ലേലത്തിൽ ആവശ്യക്കാർ ഏറെയുണ്ടായി.
advertisement
ഇന്ത്യക്കാരിൽ ഹിറ്റായത് ഇവരൊക്കെ
ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന തുക കിട്ടിയത് 6 കോടി 75 ലക്ഷം രൂപക്ക് ചെന്നൈ ഒപ്പം കൂട്ടിയ സ്പിന്നർ പിയൂഷ് ചൌളക്കാണ്. കേരള താരം റോബിൻ ഉത്തപ്പയെയും പേസർ ജയ്ദേവ് ഉനാദ്ഘട്ടിനെയും മൂന്ന് കോടി രൂപക്ക് രാജസ്ഥാൻ ഒപ്പം കൂട്ടി. കൌമാരതാരം യാഷസ്വി ജെയ്സ്വാളിനെ 2 കോടി 40 ലക്ഷം രൂപക്കും രാജസ്ഥാൻ സ്വന്തമാക്കി. യുവ സ്പിന്നർ വരുൺ ചക്രവർത്തിയെ കൊൽക്കത്ത സ്വന്തമാക്കിയത് 4 കോടി രൂപയ്ക്ക്.
advertisement
48കാരനായ സ്പിന്നർ പ്രവീൺ താംബയെ 20 ലക്ഷം രൂപക്കും കൊൽക്കത്ത പാളയത്തിലെത്തിച്ചു. ഐ പി എൽ ടീമിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് പ്രവീൺ താംബെ. ആദ്യ രണ്ട് തവണ വിളിച്ചപ്പോഴും ടീമുകൾ താത്പര്യം പ്രകടിപ്പിക്കാതിരുന്ന ദക്ഷിണാഫ്രിക്കൻ പേസർ ഡേൽ സ്റ്റെയ്നെ ഒടുവിൽ 2 കോടി രൂപക്ക് ബാംഗ്ലൂർ സ്വന്തമാക്കി. യൂസഫ് പത്താൻ, ചേതേശ്വർ പൂജാര, മലയാളി താരങ്ങളായ വിഷ്ണു വിനോദ്, മിഥുൻ എന്നിവരെ ലേലത്തിൽ ടീമുകൾ പരിഗണിച്ചില്ല.
​ഹനുമ വിഹാരി, സ്റ്റുവർട്ട് ബിന്നി, മാർട്ടിൻ ഗപ്റ്റിൽ, കോളിൻ മൺറോ, അൽസാരി ജോസഫ്, മുസ്താഫിസുർ റഹ്മാൻ, കെ എസ് ഭരത് എന്നിവരാണ് വിറ്റു പോകാതിരുന്ന പ്രമുഖർ. അഫ്ഗാനിസ്ഥാന്റെ 14 കാരൻ സ്പിന്നർ നൂർ മുഹമ്മദിനെയും ഒരു ടീമും വാങ്ങിയില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കമ്മിൻസിന് മോഹവില; ടീം ലൈനപ്പിൽ 48കാരൻ സ്പിന്നറും. ഐപിഎൽ ലേലത്തിൽ താരങ്ങളായി ഇവർ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement