2023ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ ഇംഗ്ലണ്ട് താരം സാം കറനെ പഞ്ചാബ് കിങ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി. 18.50 കോടി രൂപയ്ക്കാണ് താരത്തെ ലേലത്തില്‍ പിടിച്ചത്. രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ചായിരുന്നു താരലേലം നടന്നത്. 2021ല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ റെക്കോര്‍ഡ് തുകയായ 16.25 കോടി രൂപയാണ് കറന്‍ മറികടന്നിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിനെ 17.5 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്കിനെ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിളിച്ചെടുത്തത്. വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്‍ വമ്പന്‍ തുക നേടിയ കളിക്കാരുടെ പട്ടികയിലാണ് ഇടംനേടിയിരിക്കുന്നത്. 16 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പൂരന്‍ സ്വന്തമാക്കി.
ഐപിഎല്‍ താരലേലത്തില്‍ വിവിധ ടീമുകൾ സ്വന്തമാക്കിയ കളിക്കാര്‍
ബാറ്റര്‍മാര്‍
താരം | അടിസ്ഥാന വില | സ്വന്തമാക്കിയ വില | ടീം |
കെയ്ന്‍ വില്യംസണ്‍ | 2 കോടി | 2 കോടി | ഗുജറാത്ത് ടൈറ്റന്‍സ് |
ഹാരി ബ്രൂക്ക് | 1.5 കോടി | 13.25 കോടി | സണ്റൈസേഴ്സ് ഹൈദരാബാദ് |
മായങ്ക് അഗര്‍വാള്‍ | 1 കോടി | 8.25 കോടി | സണ്റൈസേഴ്സ് ഹൈദരാബാദ് |
അജിങ്ക്യ രഹാനെ | 50 ലക്ഷം | 50 ലക്ഷം | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് |
ഷെയ്ക് റഷീദ് | 20 ലക്ഷം | 20 ലക്ഷം | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് |
മനീഷ് പാണ്ഡെ | 1 കോടി | 2.4 കോടി | ഡല്ഹി ക്യാപിറ്റല്‍സ് |
വില്‍ ജാക്‌സ് | 1.5 കോടി | 3.2 കോടി | റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ |
ഹര്‍പ്രീത് ഭാട്ടിയ | 20 ലക്ഷം | 40 ലക്ഷം | പഞ്ചാബ് കിംഗ്‌സ് 11 |
റിലീ റോസോ | 2 കോടി | 4.6 കോടി | ഡല്ഹി ക്യാപിറ്റല്‍സ് |
അന്‍മോല്‍പ്രീത് സിംഗ് | 20 ലക്ഷം | 20 ലക്ഷം | സണ്റൈസേഴ്സ് ഹൈദരാബാദ് |
മന്ദീപ് സിംഗ് | 50 ലക്ഷം | 50 ലക്ഷം | കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് |
ജോ റൂട്ട് | 1 കോടി | 1 കോടി | രാജസ്ഥാന്‍ റോയല്‍സ് |
ബൗളര്‍മാര്‍
താരം | അടിസ്ഥാന വില | സ്വന്തമാക്കിയ വില | ടീം |
റീസ് ടോപ്ലി | 75 ലക്ഷം | 1.9 കോടി | റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ |
ജയദേവ് ഉനദ്കട്ട് | 50 ലക്ഷം | 50 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് |
ജയ് റിച്ചാര്‍ഡ്‌സണ്‍ | 1.5 കോടി | 1.5 കോടി | മുംബൈ ഇന്ത്യന്‍സ് |
ഇഷാന്ത് ശര്‍മ്മ | 50 ലക്ഷം | 50 ലക്ഷം | ഡല്ഹി ക്യാപിറ്റല്‍സ് |
ആദില്‍ റഷീദ് | 2 കോടി | 2 കോടി | സണ്റൈസേഴ്സ് ഹൈദരാബാദ് |
മായങ്ക് മാര്‍ക്കണ്ഡെ | 50 ലക്ഷം | 50 ലക്ഷം | സണ്റൈസേഴ്സ് ഹൈദരാബാദ് |
വൈഭവ് അറോറ | 20 ലക്ഷം | 60 ലക്ഷം | കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് |
യാഷ് താക്കൂര്‍ | 20 ലക്ഷം | 45 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് |
ശിവം മാവി | 40 ലക്ഷം | 6 കോടി | ഗുജറാത്ത് ടൈറ്റന്‍സ് |
മുകേഷ് കുമാര്‍ | 20 ലക്ഷം | 5.5 കോടി | ഡല്ഹി ക്യാപിറ്റല്‍സ് |
ഹിമാന്‍ഷു ശര്‍മ്മ | 20 ലക്ഷം | 20 ലക്ഷം | റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ |
കൈല്‍ ജാമിസണ്‍ | 1 കോടി | 1 കോടി | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് |
പിയൂഷ് ചൗള | 50 ലക്ഷം | 50 ലക്ഷം | മുംബൈ ഇന്ത്യന്‍സ് |
അമിത് മിശ്ര | 50 ലക്ഷം | 50 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് |
വിദ്വത് കവേരപ്പ | 20 ലക്ഷം | 20 ലക്ഷം | പഞ്ചാബ് കിംഗ്‌സ് |
രാജന്‍ കുമാര്‍ | 20 ലക്ഷം | 70 ലക്ഷം | റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ |
സുയാഷ് ശര്‍മ്മ | 20 ലക്ഷം | 20 ലക്ഷം | കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് |
ജോഷ്വ ലിറ്റില്‍ | 50 ലക്ഷം | 4.4 കോടി | ഗുജറാത്ത് ടൈറ്റന്‍സ് |
മോഹിത് ശര്‍മ്മ – , 50 ലക്ഷം – | 50 ലക്ഷം | 50 ലക്ഷം | ഗുജറാത്ത് ടൈറ്റന്‍സ് |
അവിനാഷ് സിംഗ് | 20 ലക്ഷം | 60 ലക്ഷം | റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ |
കുല്‍വന്ത് ഖെജ്രോലിയ | 20 ലക്ഷം | 20 ലക്ഷം | കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് |
അകേല്‍ ഹൊസൈന്‍ | 1 കോടി | 1 കോടി | സണ്റൈസേഴ്സ് ഹൈദരാബാദ് |
ആദം സാമ്പ | 1.5 കോടി | 1.5 കോടി | രാജസ്ഥാന്‍ റോയല്‍സ് |
കെ.എം ആസിഫ് | 30 ലക്ഷം | 30 ലക്ഷം | രാജസ്ഥാന്‍ റോയല്‍സ് |
മുരുഗന്‍ അശ്വിന്‍ | 20 ലക്ഷം | 20 ലക്ഷം | രാജസ്ഥാന്‍ റോയല്‍സ് |
നവീന്‍ ഉള്‍ ഹഖ് | 50 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് | |
രാഘവ് ഗോയല്‍ | 20 ലക്ഷം | 20 ലക്ഷം | മുംബൈ ഇന്ത്യന്‍സ് |
ഓള്‍-റൗണ്ടര്‍മാര്‍
താരം | അടിസ്ഥാന വില | സ്വന്തമാക്കിയ വില | ടീം |
സാം കറന്‍ | 2 കോടി | 18.5 കോടി | പഞ്ചാബ് കിംഗ്‌സ് |
ഒഡിയന്‍ സ്മിത്ത് | 50 ലക്ഷം | 50 ലക്ഷം | ഗുജറാത്ത് ടൈറ്റന്‍സ് |
സിക്കന്ദര്‍ റാസ | 50 ലക്ഷം | 50 ലക്ഷം | പഞ്ചാബ് കിംഗ്‌സ് |
ജേസണ്‍ ഹോള്‍ഡര്‍ | 2 കോടി | 5.75 കോടി | രാജസ്ഥാന്‍ റോയല്‍സ് |
കാമറൂണ്‍ ഗ്രീന്‍ | 2 കോടി | 17.50 കോടി | മുംബൈ ഇന്ത്യന്‍സ് |
ബെന്‍ സ്റ്റോക്‌സ് | 2 കോടി | 16.25 കോടി | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് |
വിവ്രാന്ത് ശര്‍മ്മ | 20 ലക്ഷം | 2.6 കോടി | സണ്റൈസേഴ്സ് ഹൈദരാബാദ് |
സമര്‍ത് വ്യാസ് | 20 ലക്ഷം | 20 ലക്ഷം | സണ്റൈസേഴ്സ് ഹൈദരാബാദ് |
സന്‍വീര്‍ സിംഗ് | 20 ലക്ഷം | 20 ലക്ഷം | സണ്റൈസേഴ്സ് ഹൈദരാബാദ് |
നിശാന്ത് സിന്ധു – | 20 ലക്ഷം | 60 ലക്ഷം | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് |
റൊമാരിയോ ഷെപ്പേര്‍ഡ് | 50 ലക്ഷം | 50 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് |
ഡാനിയല്‍ സാംസ് | 75 ലക്ഷം | 75 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് |
മനോജ് ഭണ്ഡാഗെ | 20 ലക്ഷം | 20 ലക്ഷം | റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ |
മായങ്ക് ദാഗര്‍ | 20 ലക്ഷം | 1.8 കോടി | സണ്റൈസേഴ്സ് ഹൈദരാബാദ് |
ഡുവാന്‍ ജാന്‍സന്‍ | 20 ലക്ഷം | 20 ലക്ഷം | മുംബൈ ഇന്ത്യന്‍സ് |
പ്രേരക് മങ്കഡ് | 20 ലക്ഷം | 20 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് |
ഷംസ് മുലാനി | 20 ലക്ഷം | 20 ലക്ഷം | മുംബൈ ഇന്ത്യന്‍സ് |
സ്വപ്നില്‍ സിംഗ് | 20 ലക്ഷം | 20 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് |
ഡേവിഡ് വീസ് | 1 കോടി | 1 കോടി | കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് |
സോനു യാദവ് | 20 ലക്ഷം | 20 ലക്ഷം | റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ |
അജയ് മണ്ഡല്‍ | 20 ലക്ഷം | 20 ലക്ഷം | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് |
മോഹിത് രഥി | 20 ലക്ഷം | 20 ലക്ഷം | പഞ്ചാബ് കിംഗ്‌സ് |
നെഹാല്‍ വധേര | 20 ലക്ഷം | 20 ലക്ഷം | മുംബൈ ഇന്ത്യന്‍സ് |
ഭഗത് വര്‍മ്മ | 20 ലക്ഷം | 20 ലക്ഷം | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് |
ശിവം സിംഗ് | 20 ലക്ഷം | 20 ലക്ഷം | പഞ്ചാബ് കിംഗ്‌സ് |
ആകാശ് വഷിഷ്ഠ് | 20 ലക്ഷം | 20 ലക്ഷം | രാജസ്ഥാന്‍ റോയല്‍സ് |
യുധ്വീര്‍ ചരക് | 20 ലക്ഷം | 20 ലക്ഷം | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് |
അബ്ദുള്‍ പി.എ | 20 ലക്ഷം | 20 ലക്ഷം | രാജസ്ഥാന്‍ റോയല്‍സ് |
ഷാക്കിബ് അല്‍ ഹസന്‍ | 1.5 കോടി | 1.5 കോടി | കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് |
വിക്കറ്റ് കീപ്പര്‍മാര്‍
താരം | അടിസ്ഥാന വില | സ്വന്തമാക്കിയ വില | ടീം |
നിക്കോളാസ് പൂരന്‍ | 2 കോടി | 16 കോടി | ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് |
ഹെയിന്റിച്ച് ക്ലാസന്‍ | 1 കോടി | 5.25 കോടി | സണ്റൈസേഴ്സ് ഹൈദരാബാദ് |
ഫില്‍ സാള്‍ട്ട് | 2 കോടി | 2 കോടി | ഡല്ഹി ക്യാപിറ്റല്‍സ് |
എന്‍.ജഗദീശന്‍ | 20 ലക്ഷം | 90 ലക്ഷം | കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് |
കെ.എസ് ഭരത് | 20 ലക്ഷം | 1.2 കോടി | ഗുജറാത്ത് ടൈറ്റന്‍സ് |
ഉപേന്ദ്ര സിംഗ് യാദവ് | 20 ലക്ഷം | 25 ലക്ഷം | സണ്റൈസേഴ്സ് ഹൈദരാബാദ് |
ഡോണോവന്‍ ഫെറെയ്‌റ | 20 ലക്ഷം | 50 ലക്ഷം | രാജസ്ഥാന്‍ റോയല്‍സ് |
ഉര്‍വില്‍ പട്ടേല്‍ | 20 ലക്ഷം | 20 ലക്ഷം | ഗുജറാത്ത് ടൈറ്റന്‍സ് |
വിഷ്ണു വിനോദ് | 20 ലക്ഷം | 20 ലക്ഷം | മുംബൈ ഇന്ത്യന്‍സ് |
നിതീഷ് കുമാര്‍ | 20 ലക്ഷം | 20 ലക്ഷം | സണ്റൈസേഴ്സ് ഹൈദരാബാദ് |
കുനാല്‍ റാത്തോര്‍ | 20 ലക്ഷം | 20 ലക്ഷം | രാജസ്ഥാന്‍ റോയല്‍സ് |
ലിറ്റണ്‍ ദാസ് | 50 ലക്ഷം | 50 ലക്ഷം | കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് |
ലേലത്തിൽ ആരും സ്വന്തമാക്കാത്ത താരങ്ങള്‍
ബാറ്റര്‍മാര്‍
ബൗളര്‍മാര്‍
ഓള്‍-റൗണ്ടര്‍മാര്‍
വിക്കറ്റ് കീപ്പര്‍മാര്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.