IPL Auction 2025: അർഷ്ദീപിനെ 18 കോടിക്ക് നിലനിർത്തി പഞ്ചാബ്; ഐ.പി.എല്‍ മെഗാ താരലേലം ആരംഭിച്ചു

Last Updated:

രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമാണ് രംഗത്തെത്തിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലത്തിന് ജിദ്ദയില്‍ തുടക്കം. താരലേലത്തിനെത്തിയ ആദ്യതാരം ഇന്ത്യയുടെ ഇടംകയ്യൻ പേസർ ആയ അർഷ്ദീപ് സിങ്ങാണ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമാണ് രംഗത്തെത്തിയത്.  ലേലം വിളിക്കൊടുവിൽ 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് അർഷ്ദീപിനായി വിളിച്ചെങ്കിലും, പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗപ്പെടുത്തി 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്.
ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുക. ലേലം നിയന്ത്രിക്കുന്നത് മല്ലികാ സാഗറാണ്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ സാധിക്കുക. താരലേലത്തിൽ മാർക്വീ താരങ്ങളുടെ ആദ്യ സെറ്റിൽ നിന്നുള്ളവരാണ് പ്രാരംഭത്തിൽ എത്തുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction 2025: അർഷ്ദീപിനെ 18 കോടിക്ക് നിലനിർത്തി പഞ്ചാബ്; ഐ.പി.എല്‍ മെഗാ താരലേലം ആരംഭിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement