നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഈ കോള്‍ എടുക്കാതിരിക്കാനാകില്ല' വിക്കറ്റ് നേടിയതിനു പിന്നാലെ ഖലീലിന്റെ ആഹ്ലാദം പ്രകടനം; അര്‍ത്ഥമിതോ ?

  'ഈ കോള്‍ എടുക്കാതിരിക്കാനാകില്ല' വിക്കറ്റ് നേടിയതിനു പിന്നാലെ ഖലീലിന്റെ ആഹ്ലാദം പ്രകടനം; അര്‍ത്ഥമിതോ ?

  വിരാട് കോഹ്‌ലിയെ വീഴ്ത്തിയപ്പോഴും ഖലീല്‍ ഇത്തരത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു

  khaleel

  khaleel

  • News18
  • Last Updated :
  • Share this:
   വിശാഖപട്ടണം: ഐപിഎല്ലില്‍ ഓരോ താരങ്ങളുടെയും ആഹ്ലാദ പ്രകടനങ്ങള്‍ വ്യത്യസ്തമാണ്. ചെന്നൈ താരം ഇമ്രാന്‍ താഹിറിന്റെ ആഹ്ലാദമായിരുന്നു ഇതില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞത്. ഇപ്പോഴിതാ ഹൈദരാബാദിന്റെ ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദ് വിക്കറ്റ് നേടിയതിനുശേഷം നടത്തുന്ന ആഹ്ലാദ പ്രകടനവും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായരിക്കുകയാണ്. വിക്കറ്റ് ലഭിച്ചതിനു പിന്നാലെ ഫോണ്‍ ചെയ്യുന്നതാണ് അഹമ്മദിന്റെ രീതി.

   ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരെ വീഴ്ത്തിയതിനു പിന്നാലെയായിരുന്നു ഖലീല്‍ ഫോണ്‍ ചെയ്യുന്നതായി അഭിനയിച്ച് ആഹ്ലാദം പങ്കുവെച്ചത്. അര്‍ധ സെഞ്ച്വറിയുമായ കുതിക്കുകയായിരുന്ന പൃഥ്വി ഷായെ വീഴ്ത്തിയതിനു പിന്നാലെയാണ് ഖലീല്‍ ശ്രേയസിന്റെയും വിക്കറ്റ് നേടുന്നത്.

   Also Read: 'ആവേശം കുറച്ച് കൂടുതലാ' കമന്റേറ്റര്‍ പറയും മുന്നേ ടോസിട്ട് അയ്യര്‍; ആചാരങ്ങള്‍ തീര്‍ക്കട്ടെയെന്ന് മഞ്ജരേക്കര്‍

   ഫോണില്‍ ഡയല്‍ ചെയ്യുന്നതുപോലെ കൈയ്യില്‍ കുത്തിയ ഖലീല്‍ ഫോണ്‍ ചെയ്തുകൊണ്ട് മൈതാനത്തിലൂടെ ഓടുകയായിരുന്നു. ലോകകപ്പ് ടീമില്‍ തനിക്ക് ഇടംനല്‍കാതിരുന്ന സെലക്ടര്‍മാരെയാണ് താരം വിളിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ കോള്‍ സെലക്ടര്‍മാര്‍ക്ക് എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ പറയുന്നു.   നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയെ വീഴ്ത്തിയപ്പോഴും ഖലീല്‍ ഇത്തരത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. അന്ന് കോഹ്‌ലി താരത്തെ കളിയാക്കിയതും ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.
   First published: