IPL 2025 | കളിക്കാരോടുള്ള വിമർശനം വ്യക്തിപരമെന്ന് പരാതി; ഇർഫാൻ പത്താൻ ഐപിഎൽ കമന്ററി പാനലിൽ നിന്നും പുറത്ത്

Last Updated:

വെള്ളിയാഴ്ച പുറത്തുവിട്ട ഐപിഎൽ 2025ന്റെ ഔദ്യോഗിക കമന്ററി പാനലിൽ ഇർഫാൻ പത്താന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല

News18
News18
ചില ക്രിക്കറ്റ് താരങ്ങളോടുള്ള വിമർശനത്തിൽ വ്യക്തിപരമായ അജണ്ടകൾ വച്ചുപുലർത്തുന്നു എന്ന പരാതിയെതുടർന്ന് മുൻ ഇന്ത്യൻ ഓൾ റൌണ്ടർ ഇർഫാൻ പത്താനെ ഐപിഎൽ 2025ന്റെ കമന്ററി പാനലിൽ നിന്നും ഒഴിവാക്കി.വെള്ളിയാഴ്ച പുറത്തുവിട്ട ഐപിഎൽ 2025ന്റെ ഔദ്യോഗിക കമന്ററി പാനലിൽ ഇർഫാൻ പത്താന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല .തങ്ങളെ ലക്ഷ്യം വച്ചുള്ള അദ്ദേഹത്തിന്റെ വിമർശനാത്മക പരാമർശങ്ങൾ വ്യക്തിപരമായി പ്രേരിതമായതാണെന്ന് വിശ്വസിക്കുന്ന നിരവധി ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ പരാതികളെത്തുടർന്നാണ് പത്താനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.
ഓസ്ട്രേലിയൻ പരമ്പരയിൽ ഇന്ത്യൻ ടീമിലെ ഒരു കളിക്കാരന്റെ പ്രകടനത്തെ വിമർശിച്ചതിനെത്തുടർന്ന് അദ്ദേഹം പത്താന്റെ മൊബൈൽ നനമ്പർ ബ്ലോക്ക് ചെയ്തതായി മൈഖേൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷമായി ചില കളിക്കാർക്കെതിരെ അദ്ദേഹം തന്റെ വ്യക്തിപരമായ അജണ്ടകൾ നടപ്പിലാക്കുകയാണെന്നും ചില വൃത്തങ്ങൾ പറഞ്ഞതായി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
പരാതികളെ തുടർന്ന് ശിക്ഷിക്കപ്പെട്ട ഉന്നത പ്രൊഫൈലുള്ള ആദ്യ കമന്റേറ്റല്ല പത്താൻ. ഓൺ-എയർ വിമർശനങ്ങളിൽ അതൃപ്തിയുള്ള ചില ഇന്ത്യൻ താരങ്ങളുടെ പരാതിയെ തുടർന്ന് സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗലെ എന്നിവരെയും കമന്ററി പാനലിൽ നിന്ന് മുൻകാലങ്ങളിൽ പുറത്താക്കിയിട്ടുണ്ട്.
advertisement
2020-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കുള്ള ബിസിസിഐ കമന്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ പുറത്താക്കിയിരുന്നു. സഹ കമന്റേറ്റർ ഭോഗലെയുമായുള്ള തർക്കം, സൗരവ് ഗാംഗുലിയെ വിമർശിക്കൽ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ "ബിറ്റ്സ് ആൻഡ് പീസ് പ്ലെയർ" എന്ന് വിളിക്കൽ എന്നിവയുൾപ്പെടെ 2019-ൽ നടന്ന നിരവധി വിവാദ സംഭവങ്ങളെ തുടർന്നാണ് മഞ്ജരേക്കറെ പുറത്താക്കിയത്.
2016 ഐ‌പി‌എൽ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിശദീകരണമില്ലാതെയാണ് ഭോഗലെയെ കമന്ററി പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2025 | കളിക്കാരോടുള്ള വിമർശനം വ്യക്തിപരമെന്ന് പരാതി; ഇർഫാൻ പത്താൻ ഐപിഎൽ കമന്ററി പാനലിൽ നിന്നും പുറത്ത്
Next Article
advertisement
ശബരിമല വിമാനത്താവളത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
ശബരിമല വിമാനത്താവളത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
  • ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

  • ചെറുവള്ളി എസ്റ്റേറ്റിലെ 2,263 ഏക്കർ ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കൽ ശാസ്ത്രീയമായി തെളിയിച്ചില്ല

  • പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ അളവ് നിർണ്ണയിക്കാൻ പുതിയ സാമൂഹിക ആഘാത പഠനം നടത്താൻ കോടതി ഉത്തരവിട്ടു

View All
advertisement