സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് ഇഷാൻ കിഷൻ; ഏകദിനത്തിൽ ചരിത്രം കുറിച്ചത് ഓപ്പണറായി
- Published by:Sarika KP
- news18-malayalam
Last Updated:
ആദ്യ അഞ്ച് ഏകദിന മത്സരങ്ങളിൽ 348 റൺസുമായി ഓപ്പണറെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന പേരാണ് ഇഷാൻ നേടിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഇഷാൻ കിഷൻ തുടർച്ചയായി രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. അതും ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറെ മറികടന്നുകൊണ്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ അഞ്ച് ഏകദിന മത്സരങ്ങളിൽ 348 റൺസുമായി ഓപ്പണറെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന പേരാണ് ഇഷാൻ നേടിയത്. എന്നാൽ ആദ്യത്തെ 5 ഇന്നിങ്സില്‍ സച്ചിൻ നേടിയത് 321 റണ്‍സായിരുന്നു. ഇതിനെയാണ് ഇഷാൻ കിഷൻ ഇപ്പോൾ മറികടന്നിരിക്കുന്നത്.
അതേസമയം സച്ചിന് തൊട്ടുപിന്നിൽ 320 റൺസുമായി ശുഭ്മാൻ ഗിൽ, 261 റൺസുമായി ക്രിസ് ശ്രീകാന്ത് എന്നിവരായിരുന്നു നിലനിന്നിരുന്നത്. കൂടാതെ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന നിലയിൽ തുടർച്ചയായി അർദ്ധ സെഞ്ച്വറി നേടിയ എം.എസ് ധോണിയുടെ റെക്കോർഡും ഈ യുവതാരം മറികടന്നു. 2017 ല്‍ വെസ്റ്റിൻഡീസിനെതിരെ തന്നെ തുടരെ രണ്ട് ഏകദിന അര്‍ധ സെഞ്ചുറികള്‍ ആണ് ധോണി നേടിയത്.
advertisement
വിന്‍ഡീസ് ബൗളര്‍മാരില്‍ ഗുദാകേശ് മോതിയും റൊമാരിയോ ഷെപ്പേഡും മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ സമനില നേടുകയും ചെയ്തു. മധ്യനിര ബാറ്റ്‌സ്മാൻമാർക്കൊന്നും വിജയം കൈവരിക്കാൻ കഴിയാതെ വന്നതോടെ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നൽകികൊണ്ടുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റായിപ്പോയി എന്നാണ് വിലയിരുത്തൽ.
അതേസമയം ഷാര്‍ദുല്‍ താക്കൂറിന്റെ (8 ഓവറില്‍ 3/42) തകര്‍പ്പൻ സ്‌പെല്ലിനെ അതിജീവിച്ച വിൻഡീസ് മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ ഷായ് ഹോപ്പ് 80 പന്തിൽ (63 നോട്ടൗട്ട്) ഉം കീസി കാര്‍ടി 65 പന്തിൽ (48 നോട്ടൗട്ട്) ഉം നേടി 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെസ്റ്റിൻഡീസ് 36.4 ഓവറില്‍ തങ്ങളുടെ ലക്ഷ്യം മറികടന്നു. ഇഷാൻ കിഷനും (55 പന്തില്‍ 55) ശുഭ്മാൻ ഗില്ലും (49 പന്തില്‍ 34) ചേര്‍ന്ന് 90 റണ്‍സെടുത്ത ശേഷം 7.2 ഓവറില്‍ 23 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറി.
advertisement
ഇന്ത്യൻ ടീം – ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് ടീം – ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ്(w/c), ഷിമ്‌റോൺ ഹെറ്റ്‌മെയർ, കീസി കാർട്ടി, റൊമാരിയോ ഷെപ്പേർഡ്, യാനിക് കാരിയ, ഗുഡകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്‌ഡൻ സീൽസ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 31, 2023 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് ഇഷാൻ കിഷൻ; ഏകദിനത്തിൽ ചരിത്രം കുറിച്ചത് ഓപ്പണറായി