ISL 2023 | ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ 2-1ന് തോൽപ്പിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ സീസണിലെ തോല്‍വിയ്ക്ക് ഇതോടെ ബെംഗളൂരുവിനോട് പകരം വീട്ടാനും ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്വല വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊമ്പന്‍മാര്‍ കൊച്ചിയില്‍ വിജയം നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ അടക്കം പിറന്നത്.
ബെംഗളൂരുവിന്റെ നെതർലൻഡ്സ് താരം കെസിയ വീൻഡോപ്പിന്റെ ഓൺ ഗോളില്‍ ആദ്യം ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. മത്സരത്തിന്റെ 52-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിൽ എത്തിയത്. പിന്നാലെ സൂപ്പര്‍ താരം അട്രിയൻ ലൂണാ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ നേടി. 69-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.ബെംഗളൂരു ക്യാപ്റ്റനും ഗോൾ കീപ്പറുമായ ഗുർപ്രീത് സിംഗ് സന്ധുവിൻ്റെ പിഴവിൽ നിന്നാണ് ഗോൾ നേടിയത്. അട്രിയൻ ലൂണയാണ് കളിയിലെ താരം.
89-ാം മിനിറ്റിൽ കര്‍ട്ടിസ് മെയ്ന്‍ ബെംഗളൂരുവിനായി ആശ്വാസ ഗോള്‍ നേടി. കഴിഞ്ഞ സീസണിലെ തോല്‍വിയ്ക്ക് ഇതോടെ ബെംഗളൂരുവിനോട് പകരം വീട്ടാനും ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു.
advertisement
അന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോയത് വലില വിവാദമായിരുന്നു. ആ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ മധുരപ്രതികാരം വീട്ടിയാണ് ബ്ലാസ്റ്റേഴ്സ് കളം വീട്ടത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 21, 2023 10:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ISL 2023 | ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ 2-1ന് തോൽപ്പിച്ചു