ISL: ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ; അവസാന ലീഗ് പോരിൽ ഹൈദരാബാദിനെ തകർത്തു
- Published by:Rajesh V
- news18-malayalam
Last Updated:
അവസാന മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസവുമായി മഞ്ഞപ്പടയ്ക്ക് ഇനി പ്ലേ ഓഫ് പോരാട്ടത്തിന് ഇറങ്ങാം
ഹൈദരാബാദ്: ഐഎസ്എല്ലില്‍ അവസാന ലീഗ് മത്സരത്തിൽ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഹൈദരാബാദ് എഫ്‌സിയെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കൊമ്പന്‍മാര്‍ തുടര്‍ച്ചയായ തോല്‍വിക്ക് അവസാനം കുറിച്ചത്. അവസാന മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസവുമായി മഞ്ഞപ്പടയ്ക്ക് ഇനി പ്ലേ ഓഫ് പോരാട്ടത്തിന് ഇറങ്ങാം.
ഹൈദരാബാദിന്റെ വലയിൽ ഒന്നാം പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ രണ്ട് ഗോളും നിറച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം ഉറപ്പിച്ചത്. മുഹമ്മദ് അയ്മാന്‍, ഡെയ്‌സുകെ സകായ്, നിഹാല്‍ സുധീഷ് എന്നിവരാണ് ടീമിനായി വല ചലിപ്പിച്ചത്. 34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. സൗരവ് നല്‍കിയ ക്രോസില്‍ നിന്നു മുഹമ്മദ് അയ്മാന്‍ ഉഗ്രൻ ഹെഡ്ഡറിലൂടെ വല ചലിപ്പിക്കുകയായിരുന്നു. അയ്മാന്റെ ആദ്യ ഐഎസ്എല്‍ ഗോളാണിത്.
51ാം മിനിറ്റില്‍ ഡെയ്‌സുകി സകായ് ലീഡ് ഇരട്ടിയാക്കി. ഈ ഗോളിനു അവസരം തുറന്നതും സൗരവ് തന്നെ. പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്. ക്ലബിനായുള്ള തന്റെ ആദ്യ ഐഎസ്എല്‍ ഗോളാണ് താരവും നേടിയത്. ആദ്യ ഗോള്‍ നേടിയ അയ്മാനാണ് അവസാന ഗോളിനു വഴിയൊരുക്കിയത്. ജാവോ വിക്ടര്‍ 88ാം മിനിറ്റില്‍ ഹൈദരാബാദിനു ആശ്വാസ ഗോള്‍ സമ്മാനിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
April 12, 2024 10:25 PM IST