'അങ്കത്തിനൊരുങ്ങി കൊമ്പന്മാര്‍'; ബ്ലാസ്‌റ്റേഴ്‌സിന്റെയും കൊല്‍ക്കത്തയുടെയും പ്രതീക്ഷിത ഇലവന്‍

Last Updated:
കൊല്‍ക്കത്ത: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഐഎസ്എല്‍ അഞ്ചാം സീസണിനു ഇന്നു കിക്കോഫ്. ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ കൊല്‍ക്കത്തയുമായാണ് ഏറ്റുമുട്ടുന്നത്. ഏറ്റവും അധികം ആരാധകരുള്ള രണ്ട് ടീമുകളുടെ പോരാട്ടത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
മുന്‍ സീസണുകളില്‍ നിന്ന് അടിമുടി മാറ്റങ്ങളുമായാണ് ഇരു ക്ലബ്ബുകളും അഞ്ചാം സീസണ് തയ്യാറെടുത്തിരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ കേരളത്തോടൊപ്പം ചേര്‍ന്ന ഡേവിഡ് ജെയിംസ് തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത് മറുവശത്താകട്ടെ രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഇത്തവണയെത്തുന്നത് മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കൊപ്പലിന്റെ ശിക്ഷണത്തിലും.
കൊപ്പലിനൊപ്പം മൂന്ന് പ്രധാന വിദേശതാരങ്ങളും ചേരുമ്പോള്‍ കൊല്‍ക്കത്തന്‍ നിര ബ്ലാസ്‌റ്റേഴ്‌സിനു വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ ഇംഗ്ലീഷ് സെന്റര്‍ ബാക്ക് ജോണ്‍ ജോണ്‍സണ്‍, സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ലാന്‍സെറോട്ട, നൈജീരിയന്‍ സ്‌ട്രൈക്കര്‍ കാലു ഉച്ചെ എന്നിവരാണ് കൊല്‍ക്കത്തന്‍ കരുത്ത്. ഫിറ്റ്‌നെസ് വീണ്ടെടുത്ത യുജിന്‍സെന്‍ ലിന്‍ഡോഹും ബല്‍വന്ത് സിങ്ങും ചേരുമ്പോള്‍ കൊല്‍ക്കത്തന്‍ അക്രമണത്തിനു മൂര്‍ച്ചയേറും.
advertisement
എന്നാല്‍ യുവത്വത്തിന്റെ കരുത്തുമായാണ് ഡേവിഡ് ജെയിംസും സംഘവും കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. ധീരജ് സിങ്ങെന്ന യുവ ഗോള്‍ കീപ്പറെ നോക്കിയാല്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ നയം മാറ്റം വ്യക്തമാകും. ധീരജിനു മുന്നില്‍ പ്രതിരോധ കോട്ട തീര്‍ക്കാന്‍ ജിങ്കനൊപ്പം മലയാളിത്താരം അനസ് എടത്തൊടികയെത്തുമ്പോള്‍ ഏത് ആക്രമണത്തിന്റെയും മുനയൊടിക്കാം എന്ന പ്രതീക്ഷയിലാണ് കേരളം.
എടികെയുടെ പ്രതീക്ഷിത ഇലവന്‍: ദേബ്ജിത് മജുംദാര്‍, പ്രബിര്‍ ദാസ്, ജോണ്‍ ജോണ്‍സണ്‍, ആന്ദ്രെ ബികെയ്, ഗേര്‍സണ്‍, സേനാ റാള്‍ട്ടെ, യുജിന്‍സെന്‍ ലിന്‍ഡോഹ്, ഹാല്‍ഡെര്‍, ലാന്‍സെറോട്ട, കാലു ഉച്ചെ, ബല്‍വന്ത് സിങ്ങ്
advertisement
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷിത ഇലവന്‍: ധീരജ് സിങ്ങ്, സിറില്‍ കാലി, സന്ദേഷ് ജിങ്കന്‍, ലാകിച്ച് പെസിക്, ലാല്‍റുവാത്താര, കുറേജ് പെകുസണ്‍, കെസിറോണ്‍ കിസിറ്റോ, ഹോളിചരണ്‍, പ്രശാന്ത് കെ, സികെ വിനീത്, സ്ലാവിസ സ്റ്റൊയാനോവിച്ച്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അങ്കത്തിനൊരുങ്ങി കൊമ്പന്മാര്‍'; ബ്ലാസ്‌റ്റേഴ്‌സിന്റെയും കൊല്‍ക്കത്തയുടെയും പ്രതീക്ഷിത ഇലവന്‍
Next Article
advertisement
മഹാമാഘ മഹോത്സവം 2026ന്  തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ
മഹാമാഘ മഹോത്സവം 2026ന് തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ
  • മഹാമാഘ മഹോത്സവം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധർമധ്വജാരോഹണത്തോടെ ഉദ്ഘാടനം ചെയ്തു

  • നാവാമുകുന്ദ ക്ഷേത്രത്തിൽ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ ആദ്യ സ്നാനം

  • ഫെബ്രുവരി മൂന്നുവരെ നിളാ സ്നാനവും ഗംഗാ ആരതിയും ഉൾപ്പെടെ വിവിധ ആചാരങ്ങൾ, കലാപരിപാടികൾ നടക്കും

View All
advertisement