ISL | തിരുമ്പി വന്തിട്ടെന്ന് സൊല്ല് ! ഗോവയെ 4-2ന് തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്
- Published by:Arun krishna
- news18-malayalam
Last Updated:
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷമായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കൊമ്പന്മാരുടെ തിരിച്ചുവരവ്.
ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ ഗോവ എഫ്.സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം (4-2). ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷമായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കൊമ്പന്മാരുടെ തിരിച്ചുവരവ്. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ക്യാപ്റ്റൻ ദിമിത്രിയോസ് ഡമന്റക്കോസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോർ സെർണിച്ചും ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തി.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. 16 വീതം കളികളില്‍ ബ്ലാസ്റ്റേഴ്‌സിന് 29 ഉം തൊട്ടുപിന്നിലുള്ള ഗോവയ്‌ക്ക് 28 ഉം പോയിന്‍റുകള്‍ വീതമാണുള്ളത്. ശനിയാഴ്ച ബെംഗളൂരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 25, 2024 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ISL | തിരുമ്പി വന്തിട്ടെന്ന് സൊല്ല് ! ഗോവയെ 4-2ന് തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്