ജെയിംസ് ആന്‍ഡേഴ്‌സണ്‍ പടിയിറങ്ങി; ക്രിക്കറ്റ് കരിയറിലെ അതുല്യ നേട്ടങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാള്‍- ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സൻ
ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സൻ തന്റെ അവസാന ടെസ്റ്റിൽ ചരിത്രം കുറിച്ചുകൊണ്ടാണ് പടിയിറങ്ങിയത്. ആൻഡേഴ്സന്റെ പന്ത് എറിയുന്നതിലെ കൃത്യതയും സ്വിംഗും പലപ്പോഴും മികച്ച ബാറ്റർമാർക്ക് പോലും വെല്ലുവിളിയായി മാറിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ തൻ്റെ അവസാന ടെസ്റ്റിൽ നാല് വിക്കറ്റ് ആണ് അദ്ദേഹം വീഴ്ത്തിയത്. ഇതോടെ ടെസ്റ്റ് മാച്ച് ക്രിക്കറ്റിലെ ആൻഡേഴ്സന്റെ വിക്കറ്റ് നേട്ടം 704 ആയി ഉയർന്നു.
കൂടാതെ അദ്ദേഹത്തിന്റെ 704 വിക്കറ്റുകളിൽ 249 ഉം കീപ്പർ ക്യാച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ബൗൾ ചെയ്ത ബൗളർ എന്ന നിലയിൽ മുത്തയ്യ മുരളീധരന് (177) ശേഷം രണ്ടാമതായി സ്ഥാനം പിടിച്ച താരം കൂടിയാണ് ജെയിംസ് ആന്‍ഡേഴ്‌സൻ. കൂടാതെ തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 32 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ഈ 41 കാരൻ. ഇതിനുപുറമേ ഒരേ ഗ്രൗണ്ടില്‍ 100 വിക്കറ്റ് നേടിയ നാല് റെഡ് ബോൾ ബൗളർമാരിൽ ഒരാളുമാണ് ആൻഡേഴ്സൺ. ലണ്ടനിലെ ലോർഡ്‌സിൽ 29 മത്സരങ്ങളിൽ നിന്നായി 123 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
advertisement
അതേസമയം 704 വിക്കറ്റ് നേടിയ ജെയിംസ് ആൻഡേഴ്സൺ എക്കാലത്തെയും മികച്ച പേസർ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ്. സ്റ്റുവർട്ട് ബ്രോഡാണ് (604 വിക്കറ്റ്) മികച്ച പേസർമാരിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. ഇതുവരെ ആൻഡേഴ്സൺ 188 ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റില്‍ (200)പങ്കെടുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ച താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 13, 2024 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ജെയിംസ് ആന്‍ഡേഴ്‌സണ്‍ പടിയിറങ്ങി; ക്രിക്കറ്റ് കരിയറിലെ അതുല്യ നേട്ടങ്ങൾ