അശ്വിൻ, കുംബ്ലെ, കപിൽ എന്നിവർക്ക് ശേഷം ഇംഗ്ളണ്ടിനെതിരെ ഈ നേട്ടം കൊയ്യുന്ന ബൗളറായി ജസ്പ്രീത് ബുംറ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇംഗ്ലീഷ് ടീമിനെതിരെയുള്ള ബുംറയുടെ 29-ാമത്തെ മത്സരമാണ് നിലവിൽ മാഞ്ചസ്റ്ററിൽ നടക്കുന്നത്
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകുന്നത് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ്. വെള്ളിയാഴ്ച (ജൂലൈ 25) 19 പന്തിൽ നിന്ന് 9 റൺസ് നേടിയ ഇംഗ്ളണ്ട് ബാറ്റ്സ്മാൻ ജാമി സ്മിത്തിനെ പുറത്താക്കിയാണ് ബുംറ അക്കൗണ്ട് തുറന്നത്.തുടർന്ന് ലിയാം ഡോസണിന്റെ വിക്കറ്റും ബുംറ നേടി.നാലാം ദിവസം രാവിലെയുള്ള സെഷനിൽ ഡോസണിന്റെ വിക്കറ്റ് നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ബുംറയുടെ വിക്കറ്റ് നേട്ടം 100ൽ എത്തി. ഇംഗ്ലീഷ് ടീമിനെതിരെയുള്ള ബുംറയുടെ 29-ാമത്തെ മത്സരമാണ് നിലവിൽ മാഞ്ചസ്റ്ററി നടക്കുന്നത്. കപിൽ ദേവ്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് ശേഷം ഇംഗ്ളണ്ടിനെതിരെ 100ലധികം വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായി മാറയിരിക്കുകയാണ് ബുംറ
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങൾ

ഇംഗ്ലീഷ് ടീമിനെതിരെ ഇതുവരെ 17 ടെസ്റ്റുകളിൽ നിന്ന് 74 വിക്കറ്റുകൾ ബുംറ വീഴ്ത്തിയിട്ടുണ്ട്, ഏഴ് ഏകദിനങ്ങളിൽ നിന്ന് 17 ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരെ പുറത്താക്കാനും ബുംറയ്ക്ക് കഴിഞ്ഞു. രണ്ട് തവണ ടി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങൾ കളിച്ച ബുംറ 9 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ ജസ്പ്രീത് ബുംറയുടെ റെക്കോർഡ്

advertisement
ഡോസണിന്റെ വിക്കറ്റോടെ ഇംഗ്ലണ്ടിൽ ബുംറയുടെ ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണം 51 ആയി. ഇന്ത്യയ്ക്കായി 311 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുള്ള ഇഷാന്ത് ശർമ ഇംഗ്ലണ്ടിൽ ആകെ 15 ടെസ്റ്റുകളിൽ നിന്നും (ഇംഗ്ലണ്ടിനെതിരെ 14 ഉം ന്യൂസിലൻഡിനെതിരെ 1 ഉം)51 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയവർ

ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ ബൌളർ എന്ന പദവിയിലെത്താൻ ബുംറയ്ക്ക് ഈ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ കൂടി നേടണം.നിലവിൽ ഈ റെക്കോർഡ് പാകിസ്ഥാൻ ഇതിഹാസ ബൗളറും മുൻ ക്യാപ്റ്റനുമായ വസീം അക്രത്തിന്റെ പേരിലാണ്. 17 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ ഇംഗ്ലണ്ടിൽ 14 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അക്രം 53 ബാറ്റ്‌സ്മാൻമാരെ പുറത്താക്കിയിട്ടുണ്ട്
advertisement
ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ (ഏഷ്യൻ ബൗളർമാർ)

നാലാം ടെസ്റ്റിൽ രണ്ട് വിക്കറ്റുകൾ നേടിയതോടെ, ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ബുംറയുടെ വിക്കറ്റുകളുടെ എണ്ണം 14 ആയി. നാല് മത്സരങ്ങളിൽ നിന്ന് മുഹമ്മദ് സിറാജും 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 26, 2025 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അശ്വിൻ, കുംബ്ലെ, കപിൽ എന്നിവർക്ക് ശേഷം ഇംഗ്ളണ്ടിനെതിരെ ഈ നേട്ടം കൊയ്യുന്ന ബൗളറായി ജസ്പ്രീത് ബുംറ