എല്ലാ പന്തും അടിച്ചു പറത്താൻ ശ്രമിക്കരുത്: റിഷഭ് പന്തിന് നിർദേശവുമായി കപിൽ ദേവ്
എല്ലാ പന്തും അടിച്ചു പറത്താൻ ശ്രമിക്കരുത്: റിഷഭ് പന്തിന് നിർദേശവുമായി കപിൽ ദേവ്
ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും എല്ലാ ബോളും അടിച്ചുപറത്താൻ ശ്രമിക്കരുത് എന്നുമായിരുന്നു ഇന്ത്യയിലേക്ക് ആദ്യമായി ലോകകപ്പ് എത്തിച്ച നായകൻ കപിൽ ദേവ് പ്രധാനമായും സൂചിപ്പിച്ചത്.
ഇന്ത്യന്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. കോവിഡ് സാഹചര്യത്തിലും കടുത്ത തയ്യാറെടുപ്പുകളാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഫൈനലിനും അതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ജൂണ്‍ രണ്ടോട് കൂടി വിമാനം കയറും. 20 അംഗ ടീമിനെയും 5 സ്റ്റാന്റ്ബൈ താരങ്ങളേയുമാണ് ബി സി സി ഐ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശേഷമുള്ള മൂന്നുമാസക്കാലം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ആയിരിക്കും.
ഇപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ഉപദേശങ്ങളുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും എല്ലാ ബോളും അടിച്ചുപറത്താൻ ശ്രമിക്കരുത് എന്നുമായിരുന്നു ഇന്ത്യയിലേക്ക് ആദ്യമായി ലോകകപ്പ് എത്തിച്ച നായകൻ കപിൽ ദേവ് പ്രധാനമായും സൂചിപ്പിച്ചത്.
'റിഷഭ് പന്ത് വളരെയധികം പക്വതയുള്ള താരമായി മാറിയിരിക്കുന്നു. പന്തിന്‍റെ കയ്യിലുള്ള ഷോട്ടുകളുടെ സമ്പാദ്യം വളരെ വലുതാണ്. ഷോട്ടുകള്‍ കളിക്കാന്‍ ഏറെ സമയമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വെല്ലുവിളി ഉയർത്തുന്നവയാണ്. മധ്യനിരയില്‍ പന്ത് കൂടുതല്‍ സമയം പിടിച്ചുനില്‍ക്കണം. എല്ലാ ബോളുകളും അടിച്ചകറ്റാന്‍ ശ്രമിക്കരുത്. ഇതേകാര്യം രോഹിത് ശര്‍മ്മയെക്കുറിച്ചും നമ്മള്‍ പറയാറുണ്ട്. രോഹിത്തിന്‍റെ കയ്യില്‍ ഏറെ ഷോട്ടുകളുണ്ട്. എന്നാല്‍ സ്റ്റെപ് ഔട്ട് ചെയ്ത് ഷോട്ടുകൾക്ക് ശ്രമിച്ച് ഏറെ തവണ പുറത്തായിരിക്കുന്നു. റിഷഭ് പന്ത് ടീമിലെ മൂല്യമേറിയ, ആവേശമുണര്‍ത്തുന്ന താരമാണ്. ഷോട്ടുകളുടെ കെട്ടഴിക്കും മുമ്പ് വേണ്ട സമയമെടുക്കുക എന്നാണ് അദേഹത്തോട് പറയാനുള്ളത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ് കാരണം'- കപിൽ ദേവ് നിർദേശിച്ചു.
കരിയറിന്റെ തുടക്കത്തിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് റിഷഭ് പന്ത്. എന്നാൽ ഇത്തവണത്തെ ബോർഡർ - ഗവാസ്‌കർ ട്രോഫി മുതൽ താരത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയൻ മണ്ണിൽ തകർപ്പൻ പ്രകടനങ്ങളാണ് ഈ ഇരുപത്തിമൂന്നുകാരൻ പുറത്തെടുത്തത്. നീണ്ട 32 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ ടീമിനെ ഗാബ്ബയിൽ തോൽവിയറിഞ്ഞപ്പോൾ കളിയിൽ നിർണായകമായത് റിഷഭ് പന്തിന്റെ തകർപ്പൻ പ്രകടനമായിരുന്നു. ഇത്തവണത്തെ ഐ പി എല്ലിൽ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം ഡൽഹി ടീമിനെ നയിക്കാൻ അവസരം ലഭിച്ചത് പന്തിനായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഐ പി എൽ പാതി വഴിയിൽ നിർത്തേണ്ടി വന്നപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു റിഷഭിന്റെ ഡൽഹി ക്യാപിറ്റൽസ്.
News summary: Kapil Dev gives advice to Rishabh Pant ahead of the upcoming England tour
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.