ടി20യില്‍ അപൂര്‍വ്വ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങി റാഷിദ് ഖാന്‍
Last Updated:
ദുബായ്: ടി20 ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡിനരികെ അഫ്ഗാന്‍ ലൈഗ് സ്പിന്നര്‍ റാഷിദ് ഖാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 ടി20 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിനരികെയാണ് റാഷിദ് ഉള്ളത്. കുട്ടിക്രിക്കറ്റിന്റെ ഉദയംമുതല്‍ ഇതുവരെയുള്ള വര്‍ഷങ്ങളിലൊന്നും ഒരുതാരത്തിനും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.
ഈ വര്‍ഷം ഇതുവരെ 92 വിക്കറ്റുകള്‍ നേടിയ റാഷിദിന് നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗില്‍ ഈ നേട്ടം കൈവരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് 58 മത്സരങ്ങളില്‍ നിന്നാണ് റാഷിദ് ഈ വര്‍ഷം 92 ടി20 വിക്കറ്റ് സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ടി20 ബൗളറുടെ മികച്ച പ്രകടനമാണിത്.
advertisement
നേരത്തെ 2016 ല്‍ 87 വിക്കറ്റുകള്‍ വീഴ്ത്തിയ വിന്‍ഡീസിന്റെ ഡെയ്വന്‍ ബ്രാവോയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 72 മത്സരങ്ങളില്‍ നിന്നായിരുന്നു ബ്രാവോയുടെ നേട്ടം. 2016 ല്‍ 56 മത്സരങ്ങളില്‍ നിന്ന് റാഷിദ് ഖാന്‍ 80 വിക്കറ്റുകളും നേടിയിരുന്നു. ഈ വര്‍ഷം ഏഴ് ടി20 ലീഗുകളിലാണ് റാഷിദ് ഖാന്‍ കളിച്ചത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 5:42 PM IST