മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്കുള്ള താരലേലം നടന്നപ്പോള്‍ ആരാധകരെല്ലാം ഒരുപോലെ നോക്കിയത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ യുവരാജ് സിങ്ങ് ഏത് ടീമിലേക്കാണ് എന്നതായിരുന്നു. എന്നാല്‍ ലേലത്തിന്റെ ആദ്യ റൗണ്ടില്‍ താരത്തെ സ്വന്തമാക്കാന്‍ ഒരു ടീമും മുന്നോട്ട് വന്നില്ല. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന വിലയായ ഒരുകോടി രൂപ നല്കി മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ തന്നെ ആദ്യം പരിഗണിക്കാതിരുന്നത് സ്വാഭാവികമാണെന്നാണ് യുവി പറയുന്നത്. 'ഐപിഎല്‍ ടീമുകളെ എടുത്താല്‍ എപ്പോഴും യുവത്വത്തിനാണ് മുന്‍തൂക്കം. ഞാനാകട്ടെ എന്റെ നല്ലപ്രായം കഴിഞ്ഞ് കരിയറിന്റെ അവസാനത്തിലെത്തിയ ആളും. എങ്കിലും അവസാന റൗണ്ടില്‍ ആരെങ്കിലും വാങ്ങുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു' യുവരാജ് പറഞ്ഞു.
Also Read: 'കോഹ്ലി.. ആ അഞ്ച് കോടി വെറുതെയാകില്ല'; ഒരോവറില്‍ 5 സിക്സുകള്‍ ശീലമാക്കിയ ദുബെ
ഇത്തവണ മുംബൈ ഇന്ത്യന്‍സിലെത്തുമെന്ന് തന്റെ മനസ് പറഞ്ഞിരുന്നതായും യുവരാജ് പറഞ്ഞു. 'ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ആകാശ് അംബാനി എന്നെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്.' യുവി മുംബൈ മിററിനോട് പറഞ്ഞു.
Dont Miss: ഗംഭീറിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട്
കഴിഞ്ഞ തവണ കിങ്ങ്സ് ഇലവന് പഞ്ചാബില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് താരം അതിനു പിന്നിലെ കാരണവും വെളിപ്പെടുത്തി. 'കഴിഞ്ഞ സീസണ് മികച്ചതായിരുന്നില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. നാല്- അഞ്ച് മത്സരങ്ങളില്‍ ഞാന്‍ വ്യത്യസ്ത പൊസിഷനിലാണ് കളിക്കാനിറങ്ങിയത്. ഇത്തവണ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.' യുവി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Banglore royal challengers, Ipl 2019, Ipl player auction, Mumbai indians, Yuvraj Singh