ഐപിഎൽ മത്സരത്തിനിടെ വൈറലായി കാവ്യ മാരന്‍റെ ഭാവങ്ങൾ

Last Updated:

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ കാവ്യ മാരന്‍റെ ചില ഭാവങ്ങൾ സ്ക്രീനിൽ തെളിഞ്ഞത് ആഘോഷമാക്കുകയാണ് നെറ്റിസൺമാർ

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) കളത്തിലിറങ്ങുമ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം ആകുന്ന ചിലതുണ്ട്. ടീമിലെ കളിക്കാരോ ടീമിന്‍റെ പ്രകടനങ്ങളോ അല്ല നെറ്റിസൺമാരെ ആകർഷിക്കുന്നത്. ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനോടാണ് അവർക്ക് താൽപര്യം. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ കാവ്യ മാരന്‍റെ ചില ഭാവങ്ങൾ സ്ക്രീനിൽ തെളിഞ്ഞത് ആഘോഷമാക്കുകയാണ് നെറ്റിസൺമാർ.
പ്രധാനമായും ട്വിറ്ററിലാണ് കാവ്യ മാരൻ ട്രെൻഡിങ്ങാകുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടീമിനെ പിന്തുണയ്ക്കാൻ അവർ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കാവ്യ മാരൻ.
എന്നാൽ ഇന്ന് അവരുടെ ടീമിന്‍റെ പ്രകടനം നിരാശാജനകമായിരുന്നു. മത്സരത്തിലെ നിരാശാജനകമായ നിമിഷങ്ങൾ കാവ്യയുടെ മുഖത്ത് പ്രതിഫലിച്ചു. ഏതായാലും ടീമിന്‍റെ മോശം പ്രകടനത്തിന് നെറ്റിസൺമാർ ട്രോളുന്നത് കാവ്യയെയാണ്.
advertisement
ആരാണ് കാവ്യ മാരൻ?
സൺറൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ സിഇഒയാണ് കാവ്യ മാരൻ. 29 കാരിയായ കാവ്യയാണ് ഹൈദരാബാദ് ഫ്രാഞ്ചൈസിക്ക് വേണ്ടി താര ലേലത്തിൽ പങ്കെടുത്തത്.
മാധ്യമ വ്യവസായി കലാനിധി മാരന്റെ മകളായ അവർ സൺ ടിവിയുടെ സൺ മ്യൂസിക്, എഫ്എം ചാനലുകളുടെ ഉടമ കൂടിയാണ്. സൺറൈസേഴ്സ് ടീം കളിക്കുമ്പോഴൊക്കെ വിവിഐപി ബോക്സിൽ കാവ്യ മാരനുണ്ടാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎൽ മത്സരത്തിനിടെ വൈറലായി കാവ്യ മാരന്‍റെ ഭാവങ്ങൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement