മെല്‍ബണ്‍ ടി20; മത്സരം മഴ കൊണ്ടുപോയി
Last Updated:
മെല്‍ബണ്‍: ഓസീസിനെതിരായ രണ്ടാം ടി20 മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യന്‍ ഇന്നിങ്ങ്സില്‍ ഒരു ഓവര്‍ പോലും എറിയാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. നേരത്തെ ഓസീസ് ഇന്നിങ്ങ്സ് 19 ഓവര്‍ പൂര്‍ത്തീകരിച്ചപ്പോഴായിരുന്നു മഴ വില്ലനായെത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ് സംഘം.
ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 19 ഓവറില്‍ 137 റണ്സായ് നിശ്ചയിച്ച് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും മഴ വീണ്ടും എത്തുകയായിരുന്നു. ഇതോടെ വിജലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായി പുനര്‍ നിര്‍ണയിച്ചെങ്കിലും മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഓന്നാം ടി20 ഓസീസ് വിജയിച്ചതിനാല്‍ പരമ്പര ഇനി ഇന്ത്യക്ക് നേടാന്‍ കഴിയില്ല.
നേരത്തെ മുന്‍നിര തകര്‍ന്ന ഓസീസിനെ വാലറ്റം നടത്തിയ ചെറുത്ത് നില്‍പ്പാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 30 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന മക്ഡര്മോര്ട്ടാണ് ഓസീസ് ഇന്നിങ്ങ്സിന് കരുത്തായത്. നേഥന്‍ കോള്‍ട്ടര്‍നൈലും (9 പന്തില്‍ 18), ആന്‍ഡ്ര്യു ടൈയും(13 പന്തില്‍ 12* ) ചെറുത്തു നില്‍പ്പാണ് ഓസീസിനെ 100 കടത്തിയത്.
advertisement
ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. പിന്നാലെ ഖലീല്‍ അഹമ്മദ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.  ഡി ആര്‍സി, ലിന് എന്നിവരെയാണ് ഖലീല്‍ വീഴ്ത്തിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ഫീല്‍ഡിങ്ങ് പിഴവുകളും വരുത്തി. ഭുവനേശ്വറിന്റെ രണ്ടാം ഓവറില്‍ ഡി ആര്‍സി ഷോര്‍ട്ടിനെ ഋഷഭ് പന്തും ക്രിസ് ലിന്നിനെ ജസ്പ്രീത് ബൂംറയും വിട്ട് കളയുകയായിരുന്നു. എന്നാല്‍ ഇത് മുതലാക്കാന്‍ കങ്കാരുക്കള്‍ക്ക് കഴിഞ്ഞുമില്ല.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2018 6:18 PM IST



