ഒഡീഷയെ രണ്ട് ഗോളിന് തകർത്ത് കേരളം സന്തോഷ് ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ

Last Updated:

ബി ഗ്രൂപ്പിൽ രണ്ട് കളികൾ ബാക്കി നിൽക്കെയാണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം

News18
News18
ഒഡീഷയെ രണ്ടു ഗോളിന് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു.
ബി ഗ്രൂപ്പിൽ രണ്ട് കളികൾ ബാക്കി നിൽക്കെയാണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം.
ഓരോ പകുതിയിലും ഓരോ ഗോള്‍ വീതമാണ് കേരളം നേടിയത്. ഡെക്കൻ അരീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിനുവേണ്ടി മുഹമ്മദ് അജ്സൽ (4)0 നസീബ് റഹ്മാൻ (54) എന്നിവർ ഗോളുകൾ നേടി. ക്യാപ്റ്റൻ സഞ്ജു ഗണേഷ് ആണ് കളിയിലെ താരം. അക്രമിച്ചു കളിച്ച ഒഡീഷയെ സമ്മർദ്ദം ഒട്ടുമില്ലാതെയാണ് കേരളം നേരിട്ടത്.
മുൻപ് നടന്ന മത്സരങ്ങളിൽ ഗോവയെയും മേഘാലയയും കേരളം പരാജയപ്പെടുത്തിയിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾ നേടിയായിരുന്നു കേരളം ഗോവയെ പരാജയപ്പെടുത്തിയത്. എന്നാൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മേഘാലയക്കെതിരെ കേരളത്തിന്റെ വിജയം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒഡീഷയെ രണ്ട് ഗോളിന് തകർത്ത് കേരളം സന്തോഷ് ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement