advertisement

Santosh Trophy 2022| സന്തോഷ് ട്രോഫി ഫുട്ബോൾ: 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ​​ജോസഫ് ക്യാപ്റ്റൻ

Last Updated:

സന്തോഷ്‌ ട്രോഫിയിൽ ഏഴാംകിരീടം തേടിയാണ്‌ മഞ്ചേരി പയ്യനാട്‌ സ്റ്റേഡിയത്തിൽ ടീം ഇറങ്ങുക.

കോഴിക്കോട്: സന്തോഷ് ട്രോഫി (Santosh Trophy 2022) ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ (Kerala Team) പ്രഖ്യാപിച്ചു. ജിജോ ​​ജോസഫാണ് (Jijo Joseph) ടീം ക്യാപ്റ്റൻ. 13 പേർ പുതുമുഖങ്ങളാണ്. 30 അംഗങ്ങളുടെ ക്യാമ്പിൽ നിന്നാണ് 20 പേരെ തെരഞ്ഞെടുത്തത്. 2017-18 വർഷത്തെ കിരീടനേട്ടം മലപ്പുറത്ത് ആവർത്തിക്കാൻ ഒരുങ്ങുകയാണ് കേരളം.
സന്തോഷ്‌ ട്രോഫിയിൽ ഏഴാംകിരീടം തേടിയാണ്‌ മഞ്ചേരി പയ്യനാട്‌ സ്റ്റേഡിയത്തിൽ ടീം ഇറങ്ങുക. 1993ന് ശേഷം സ്വന്തം മണ്ണില്‍ കപ്പ് നേടുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകരും.  പ്രിൽ 16ന്‌ രാത്രി എട്ടിന്‌ രാജസ്ഥാനുമായാണ്‌ ആദ്യകളി. കോഴിക്കോട്‌ കോർപറേഷൻ സ്റ്റേഡിയത്തിൽ അവസാനഘട്ട പരിശീലനത്തിലാണ്‌ ടീമിപ്പോൾ.
പഞ്ചാബ്, പശ്ചിമ ബംഗാൾ, മേഘാലയ, രാജസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളമുള്ളത്. ഏപ്രിൽ 16 മുതൽ മേയ് 2 വരെയാണ് മത്സരങ്ങൾ നടക്കുക.
ടീം: 
ഗോൾകീപ്പർമാർ: വി. മിഥുൻ, എസ്. ഹജ്മൽ
advertisement
പ്രതിരോധനിര: ജി സഞ്ജു, സോയൽ ജോഷി, ബിപിൻ അജയൻ, മുഹമ്മദ് സഹീഫ്, അജയ് അലക്സ്, സൽമാൻ കള്ളിയത്ത്
മധ്യനിര: ജിജോ ജോസഫ് (ക്യാപ്റ്റൻ), അർജുൻ ജയരാജ്, പി  അഖിൽ, ഫസലുറഹ്മാൻ, ഷിഖിൽ, പി എൻ നൗഫൽ, നിജോ ഗിൽബർട്ട്, കെ മുഹമ്മദ് റാഷിദ്.
മുന്നേറ്റ നിര: എം വി​ഘ്നേഷ്, ടി കെ ജെസിൻ, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് ബാസിത്,
കോച്ച്: ബിനോ ജോർജ്
English Summary: Kerala team for the Santosh Trophy final round was announced on wednesday. Midfielder Jijo Joseph will lead the 2- member team. Kerala are eyeing their seventh title overall and first on home soil since 1993
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy 2022| സന്തോഷ് ട്രോഫി ഫുട്ബോൾ: 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ​​ജോസഫ് ക്യാപ്റ്റൻ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement