വെങ്കട ദത്തസായി: ബാഡ്മിൻ്റൺ താരം പിവി സിന്ധുവിന്റെ ഭാവി ഭർത്താവിനെ അറിയാമോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പുരില്‍വെച്ചാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്
രണ്ടുതവണ ഒളിംപിക് മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകാന്‍ പോകുകയാണ്. ഹൈദരാബാദ് സ്വദേശിയായ വെങ്കടദത്ത സായിയാണ് സിന്ധുവിനെ മിന്നു ചാര്‍ത്തുന്നത്. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പുരില്‍വെച്ചാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
സോഫ്റ്റ് വെയര്‍ സ്ഥാപനമായ പോസിഡെക്‌സ് ടെക്‌നോളജീസിന്റെ ഡയറക്ടറാണ് വെങ്കട ദത്ത. ലഖ്‌നൗവില്‍വെച്ച് നടന്ന സയീദ് മോദി ഇന്റര്‍നാഷണല്‍ മത്സരത്തില്‍ സിന്ധു കിരീടം നേടിയതിന് പിന്നാലെയാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഡിസംബര്‍ 22ന് വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഡിസംബര്‍ 24ന് ഹൈദരാബാദില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് സത്കാരമൊരുക്കും. ''രണ്ടുപേരുടെയും കുടുംബങ്ങള്‍ക്ക് പരസ്പരമറിയാം. എന്നാല്‍, ഒരു മാസം മുമ്പാണ് വിവാഹക്കാര്യം തീരുമാനിച്ചത്. ജനുവരി മുതല്‍ സിന്ധുവിന് മത്സരങ്ങള്‍ ഉള്ളതിനാല്‍ ഈ ഇടവേളയില്‍ വിവാഹം തീരുമാനിക്കുകയായിരുന്നു,'' സിന്ധുവിന്റെ പിതാവ് പിവി രമണയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. ''അതിനാലാണ് രണ്ടു കുടുംബങ്ങളും ചേര്‍ന്ന് വിവാഹചടങ്ങുകള്‍ ഡിസംബര്‍ 22ന് നടത്താന്‍ തീരുമാനിച്ചത്. വിവാഹ സത്കാരം ഡിസംബര്‍ 24ന് ഹൈദരാബാദില്‍വെച്ച് നടക്കും. വിവാഹത്തിന് തൊട്ടുപിന്നാലെ സിന്ധു പരിശീലനം ആരംഭിക്കും. അതിന് ശേഷമുള്ള മത്സരങ്ങള്‍ പ്രധാനപ്പെട്ടതാണ്,'' രമണ കൂട്ടിച്ചേര്‍ത്തു.
advertisement
ആരാണ് വെങ്കട ദത്ത സായി?
ഫൗണ്ടേഷന്‍ ഓഫ് ലിബറല്‍ ആന്‍ഡ് മാനേജ്‌മെന്റ് എജ്യുക്കേഷനില്‍ നിന്ന് ലിബറല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്/ലിബറലില്‍ ഡിപ്ലോമ എടുത്ത വെങ്കട ദത്ത ബിബിഎ അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദമെടുത്തു. ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്ന് ഡാറ്റ സയന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
ജെഎസ്ഡബ്ല്യുവില്‍ ഇന്റേണിയായും ഇന്‍ ഹൗസ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 മുതല്‍ സോര്‍ ആപ്പിള്‍ അസറ്റ് മാനേജ്‌മെന്റിന്റെ മാനേജിംഗ് ഡയറക്ടറായും പോസിഡെക്‌സില്‍ എക്‌സിക്യുട്ടിവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 03, 2024 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വെങ്കട ദത്തസായി: ബാഡ്മിൻ്റൺ താരം പിവി സിന്ധുവിന്റെ ഭാവി ഭർത്താവിനെ അറിയാമോ