കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്

Last Updated:

ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 157 മത്സരങ്ങളിൽ നിന്ന് 9,714 റൺസാണ് വലംകൈ ബാറ്റ്സ്മാനായ മൻഹാസിന്റെ സമ്പാദ്യം

News18
News18
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത മിഥുൻ മൻഹാസിനി വളരെ ബുദ്ധിമാനായ വ്യക്തി, എത് പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നയാൾ എന്നൊക്കെയാണ് ഡൽഹിയിലെ ക്രിക്കറ്റ് സർക്കിളുകളിൽ പരക്കെ അറിയപ്പെടുന്നത്.ശരിയായ സ്ഥലത്ത്, എത് സമയത്ത് എന്ത് പറയണമെന്നും എങ്ങനെ ഇടപെടണമെന്നുമുള്ള അദ്ദേഹത്തിന്റെ കൃത്യമായ അറിവാണ് ഈ വിശേഷണങ്ങൾക്ക് കാരണം.ഡൽഹി ക്രിക്കറ്റിൽ അദ്ദേഹം തുടങ്ങിയ കാലം മുതൽ അദ്ദേഹത്തിന്റെ ഈ സ്വഭാവ സവിശേഷതയുമായി ബന്ധപ്പെട്ട നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്.
അതിലൊന്ന്  ഒരു മുൻ ക്രിക്കറ്റ് താരം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഓർമ്മിക്കുന്നു. 2006 ഡിസംബറിൽ കർണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു വിരാട് കോഹ്‌ലിയുടെ പിതാവ് പ്രേംനാഥിന്റെ മരണം. സംഭവം ടീമിനെ പ്രതിസന്ധിയിലാക്കി.അന്ന് ഡൽഹി രഞ്ജി ടീമിന്റെ ക്യാപ്റ്റൻ മൻഹാസായിരുന്നു.ആ നിമിഷം മൻഹാസിന് എങ്ങനെ ശരിയായ കാര്യം ചെയ്യണമെന്ന് അറിയാമായിരുന്നു.  മൻഹാസ് കോഹ്ലിയോട് വീട്ടിലേക്ക് പോകാൻ നിർദേശിച്ചു. മത്സരത്തിൽ തുടരാമെന്ന് കോഹ്ലി പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ആദ്യ കളിക്കാരനായിരുന്നു മൻഹാസ്.ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 109.36 സ്ട്രൈക്ക് റേറ്റോടെ 514 റൺസാണ് മൻഹാസ് നേടിയത്.വീരേന്ദർ സേവാഗിന്റെ ക്യാപ്റ്റൻസിയിൽ ഡൽഹി ഡെയർ ഡെവിൾസിലും യുവരാജിന്റെ ക്യാപ്റ്റൻസിയിൽ പൂനെ വാരിയേഴ്‌സ്, കിംഗ്‌സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിലും മൻഹാസ് കളിച്ചിട്ടുണ്ട്. യുവരാജ് സിംഗുമായി അടുത്ത സൌഹൃദമുള്ളയാളാണ് മൻഹാസ്. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 157 മത്സരങ്ങളിൽ നിന്ന് 9,714 റൺസാണ് വലംകൈ ബാറ്റ്സ്മാനായ മൻഹാസിന്റെ സമ്പാദ്യം. ഇതിൽ 27 സെഞ്ച്വറിയും 49 അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നു. 205 നോട്ടൌട്ടാണ് ഉയർന്ന വ്യക്തിഗത സ്കോർ. 40 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
Next Article
advertisement
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
  • മിഥുൻ മൻഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.

  • ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 157 മത്സരങ്ങളിൽ നിന്ന് 9,714 റൺസാണ് മൻഹാസിന്റെ സമ്പാദ്യം.

  • മൻഹാസ് ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 514 റൺസ് നേടി, 109.36 സ്ട്രൈക്ക് റേറ്റോടെ.

View All
advertisement