• HOME
 • »
 • NEWS
 • »
 • sports
 • »
 • Virat Kohli | കോഹ്ലി ഏറ്റവുമൊടുവിൽ ഗൂഗിളിൽ സെർച്ച് ചെയ്തത് റൊണാൾഡോയെ കുറിച്ച്; എന്തായിരിക്കും അത്?

Virat Kohli | കോഹ്ലി ഏറ്റവുമൊടുവിൽ ഗൂഗിളിൽ സെർച്ച് ചെയ്തത് റൊണാൾഡോയെ കുറിച്ച്; എന്തായിരിക്കും അത്?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുള്ള ഇഷ്ടം കോഹ് ലി നേരത്തെയും നിരവധി തവണ ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്.

Virat kohli

Virat kohli

 • Share this:
  മുംബൈ: ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരിശീലനത്തിനിടെ നടത്തുന്ന കാൽപ്പന്തുകളിയിലും കോഹ്ലി താരമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകത്തെ വിശേഷങ്ങളും വാർത്തകളും അറിയാൻ വിരാട് കോഹ്ലി കാതോർത്ത് ഇരിക്കാറുണ്ട്. ഇപ്പോൾ ഇംഗ്ലണ്ടിൽ നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് മുന്നോടിയായി, മുംബൈയിൽ ബയോ ബബിളിലാണ് താരം. ഇവിടുത്തെ ക്വറന്‍റീൻ പൂർത്തിയാക്കിയ ശേഷം ജൂൺ മൂന്നിന് ഇന്ത്യൻ ടീം മുംബൈയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് പോകും. അതിനിടെ ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് കോഹ്ലി നൽകിയ മറുപടിയാണ് ഇപ്പോൾ വാർത്തയിൽ ഇടംനേടുന്നത്. ഗൂഗിളിൽ ഏറ്റവും ഒടുവിൽ ആരെ കുറിച്ചാണ് ഇന്ത്യൻ നായകൻ തിരഞ്ഞത് എന്നാണ് ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. അതിന് രസകരമായ മറുപടിയാണ് കോഹ്ലി നൽകിയത്.

  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് മാറ്റത്തെ കുറിച്ചാണ് കോഹ്ലി ഒടുവിൽ ​​ഗൂ​ഗിളില്‍ സെര്‍ച്ച്‌ ചെയ്തത് എന്നാണ് ഇന്ത്യൻ നായകൻ തന്നെ നൽകുന്ന മറുപടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുള്ള ഇഷ്ടം കോഹ് ലി നേരത്തെയും നിരവധി തവണ ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്.

  നിലവിൽ ഇറ്റാലിയൻ സീരി എയിൽ യുവന്‍റസിനു വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത്. എന്നാൽ താരം ഏറെ കാലം അവിടെ തുടർന്നേക്കില്ലെന്നാണ് സൂചന. ഈ വേനൽക്കാലത്ത് റൊണാൾഡോ ഇറ്റാലിയൻ ക്ലബിനോട് വിട പറയുമെന്ന അഭ്യൂഹം ഏറെ കാലമായി ഉണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങിയേക്കുമെന്നും പിഎസ്ജിയിലേക്ക് അപ്രതീക്ഷിതമായ ഒരു കൂടുമാറ്റം ഉണ്ടാകാമെന്നുമൊക്കെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ സ്വന്തം നാട്ടിലെ. സ്പോര്‍ട്ടിങ് ക്ലബിലേക്കു പോകുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും റൊണാൾഡോയുമായുള്ള അടുപ്പമുള്ള വൃത്തങ്ങൾ ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്.

  കോഹ്ലിയുടെ റൊണാൾഡോ ആരാധന ഏറെ കാലമായി പ്രസിദ്ധമാണ്. ക്രിക്കറ്റിന് പുറത്ത് മാതൃകയാക്കുന്ന കായിക താരം ആരാണെന്ന് ഒരിക്കല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ചോദിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയുടെ പേരാണ് കോഹ് ലി പറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ മാനസിക കരുത്താണ് തന്നെ പ്രചോദിപ്പിക്കുന്നത് എന്നാണ് കോഹ്ലി ആ ഷോയിൽ വെളിപ്പെടുത്തിയത്.

  ഇന്ത്യന്‍ ടീമിൻ്റെ നിലവിലെ നായകനായ വിരാട് കോഹ്ലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണ്. ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചാണ് കോഹ്ലി തൻ്റെ കരിയർ തുടങ്ങുന്നത്. തൻ്റെ തുടക്കകാലത്ത് ധോണി തന്ന പിന്തുണയുടെ ബലം കൊണ്ടാണ് ഇത്രയും വലിയ താരമായത് എന്ന് കോഹ്ലി പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധോണിയുടെ പിൻഗാമിയായി എത്തിയപ്പോഴും, കളിക്കിടയിൽ നിർണായക ഘട്ടങ്ങളിൽ ധോണിയോട് അഭിപ്രായം ചോദിച്ച് തീരുമാനമെടുക്കുന്ന കോഹ്ലിയെയാണ് പലപ്പോഴും കാണാന്‍ സാധിച്ചിട്ടുള്ളത്.

  ഇതിനെക്കുറിച്ച് മുൻപ് ചോദിച്ചപ്പോൾ ധോണിയാണ് തനിക്ക് എക്കാലവും ക്യാപ്റ്റൻ എന്നാണ് കോഹ്ലി പറഞ്ഞത്. നല്ലൊരു സുഹൃദ്ബന്ധമാണ് ഇരുവർക്കും ഇടയിൽ ഉള്ളത്. ഇത്രയും മനോഹരമായ ബന്ധത്തിന് വീണ്ടും ഒരു പുതിയ തലം നൽകിയിരിക്കുകയാണ് കോഹ്ലി. ഇൻസ്റ്റാഗ്രാമിൽ ധോണിയുമായുള്ള ബന്ധത്തെ രണ്ട് വാക്കിൽ വിവരിക്കാമോ എന്ന ഒരു ആരാധകൻ്റെ ചോദ്യത്തിന് കോഹ്ലി നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

  ചോദ്യത്തിന് മറുപടിയായി 'വിശ്വാസം,ബഹുമാനം' എന്നിങ്ങനെയാണ് ഇന്ത്യൻ ക്യാപ്റ്റൻ കുറിച്ചത്. താരത്തിൻ്റെ മറുപടി പിന്നീട് അരാധകർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. മുംബൈയിലെ ഹോട്ടലിൽ ക്വാറൻ്റീനിൽ കഴിയുന്ന താരം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് ഈ മറുപടി നൽകിയത്.
  Published by:Anuraj GR
  First published: