Kerala Cricket League | പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സ് ചാമ്പ്യന്മാർ

Last Updated:

ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ആറുവിക്കറ്റിനാണ് കൊല്ലം സെയിലേഴ്സ് തോൽപ്പിച്ചത്

പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സ് ചാംപ്യൻമാർ.  ആവേശം നിറഞ്ഞ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ആറുവിക്കറ്റിനാണ് കൊല്ലം സെയിലേഴ്സ് തോൽപ്പിച്ചത്. നാനൂറിലേറെ റൺസ് ഒഴുകിയ മൽസരത്തിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഉജ്വല സെഞ്ചറിയുടെ മികവിലാണ് കൊല്ലം കിരീടം നേടിയത്.
കാലിക്കറ്റ് മുന്നോട്ടുവച്ച 214 റണ്‍സ് വിജയലക്ഷ്യം കൊല്ലം 19.1 ഓവറില്‍ നാലു  വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 54 പന്തില്‍ നിന്ന് പുറത്താകാതെ 105 റണ്‍സെടുത്ത സച്ചിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്. 8 ഫോറും 7 സിക്‌സറുകളും സച്ചിന്റെ ഇന്നിങ്‌സിന് കരുത്തേകി. എല്ലാ മല്‍സരങ്ങളിൽ നിന്നുമായി 528 റണ്ണുകള്‍ നേടിയ സച്ചിനാണ് ലീഗില്‍ ഏറ്റവുമധികം റണ്ണുകള്‍ നേടിയതും.
ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ മോഹൻലാലും കായിക വകുപ്പു മന്ത്രി വി. അബ്ദു റഹിമാനും ചേർന്ന് വിജയികൾക്ക് പ്രഥമ ക്രിക്കറ്റ് ലീഗ് കപ്പ് സമ്മാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ, കെസിഎൽ ചെയർമാൻ നാസർ മച്ചാൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് കെ.വി. ഷിബു എന്നിവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Cricket League | പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സ് ചാമ്പ്യന്മാർ
Next Article
advertisement
20 ലക്ഷം വരെ ലഭിക്കുന്ന SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്; ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം
20 ലക്ഷം വരെ; SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പിന് ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം
  • എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പിന് ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാം.

  • പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും സ്കോളർഷിപ്പിലൂടെ ലഭിക്കും.

  • അപേക്ഷകർക്ക് 75% മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ വേണം; കുടുംബവരുമാനം 6 ലക്ഷം രൂപയിൽ താഴെയായിരിക്കണം.

View All
advertisement