ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യവിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു. 22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് ബിഷൻ സിംഗ് ബേദി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യവിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ 12 ഓവറിൽ 8 മെയ്ഡനടക്കം 6 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 266 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 12 വർഷം രാജ്യത്തിനായി കളിച്ചു. പത്ത് ഏകദിനങ്ങൾ കളിച്ച ബേദി 7 വിക്കറ്റ് നേടി.
Bishan singh bedi One of our best is no more. It’s a loss to our cricketing fraternity. My deep condolences to his family.
— Irfan Pathan (@IrfanPathan) October 23, 2023
advertisement
1967 മുതൽ 1979 വരെ ക്രിക്കറ്റിൽ സജീവമായിരുന്ന ബിഷൻ സിംഗ് ഇന്ത്യയിലെ മികച്ച സ്പിന്നർമാരിൽ ഒരാളാണ്. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ബേദിയുടെ പങ്കും നിർണായകമായിരുന്നു.
പഞ്ചാബിലാണ് ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടിയാണ് ബേദി കളിച്ചത്. വിരമിച്ചതിനു ശേഷം ക്രിക്കറ്റ് പരിശീലകനായി. ക്രിക്കറ്റ് മത്സരങ്ങളിൽ കമന്റേറ്ററായും ബേദി പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിയോഗത്തിൽ പ്രമുഖ താരങ്ങളെല്ലാം ദുഃഖം രേഖപ്പെടുത്തി. മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ അടക്കമുള്ള താരങ്ങൾ സോഷ്യൽമീഡിയയിൽ അനുശോചനം രേഖപ്പെടുത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 23, 2023 4:32 PM IST