നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Messi vs Ronaldo: ആരാണ് മികച്ചവൻ? ഫിഫയുടെ ഉത്തരം പുറത്തായി!

  Messi vs Ronaldo: ആരാണ് മികച്ചവൻ? ഫിഫയുടെ ഉത്തരം പുറത്തായി!

  സെപ്റ്റംബർ 27 ന് പുറത്തിറങ്ങാനിരുന്ന ഫിഫ പതിപ്പിൽ മെസ്സിക്ക് 94/100 റേറ്റിംഗ് നൽകിയിട്ടുണ്ടെന്നാണ് ദ സൺ റിപ്പോർട്ട് ചെയ്യുന്നത്...

  • Share this:
   മെസിയാണോ റൊണാൾഡോയാണോ മികച്ചവൻ? കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഫുട്ബോൾ ലോകം ഇഴകീറി ചർച്ച ചെയ്യുന്ന കാര്യമാണിത്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്ക്കാരം അഞ്ചുതവണ വീതം നേടിയവരാണ് ഇരുവരും. ഇപ്പോഴിതാ ഫിഫയുടെ ടോപ് 20 പട്ടിക പുറത്തായിരിക്കുന്നു. ഇതനുസരിച്ച് മെസി റൊണാൾഡോയെക്കാൾ ഒരു പോയിന്‍റിന് മുന്നിലാണ്. മെസിക്ക് 94 പോയിന്‍റുള്ളപ്പോൾ റൊണാൾഡോയ്ക്ക് 93 പോയിന്‍റാണുള്ളത്. അടുത്തിടെ മികച്ച ഫോർവേഡ് പുരസ്ക്കാരം മെസിക്ക് ലഭിച്ചതാണ് പോയിന്‍റ് നിലയിൽ ബാഴ്സലോണയുടെ അർജന്റീന താരത്തെ മുന്നിലെത്തിച്ചത്.

   സെപ്റ്റംബർ 27 ന് പുറത്തിറങ്ങാനിരുന്ന ഫിഫ പതിപ്പിൽ മെസ്സിക്ക് 94/100 റേറ്റിംഗ് നൽകിയിട്ടുണ്ടെന്നാണ് ചോർന്ന റിപ്പോർട്ട് പറയുന്നതെന്ന് ദ സൺ പത്രത്തിലുണ്ട്. റൊണാൾഡോയ്ക്ക് ഒരു പോയിന്റ് നഷ്ടമായി. കഴിഞ്ഞ വർഷം ഇരുവർക്കും 94 പോയിന്‍റ് വീതമായിരുന്നു. ഇത്തവണ മെസിക്ക് റൊണാൾഡോയ്ക്കും പിന്നിലാണ് നെയ്മർ(92), കെവിൻ ഡി ബ്രുയിൻ(91), മുഹമ്മദ് സലാ(90), വിർജിൽ വാൻ ഡിജ്ക്(90), അലിസൺ(90) എന്നിവർ.   കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 51 ഗോളുകൾ നേടിയ മെസ്സി, തുടർച്ചയായ രണ്ടാം തവണയും ലാ ലിഗാ കിരീടം നേടാൻ ബാഴ്‌സലോണയെ സഹായിച്ചു. മറുവശത്ത്, റൊണാൾഡോ 43 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടി.
   First published:
   )}