Lionel Messi | ലയണല്‍ മെസിക്ക് ചരിത്രനേട്ടം; എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്കാരം സ്വന്തമാക്കി അര്‍ജന്റൈന്‍ താരം
- Published by:Arun krishna
- news18-malayalam
Last Updated:
മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സി വീണ്ടും പുരസ്കാരം നേടിയത്
ബാല്യണ്‍ ദ്യോര്‍ (Ballon d’Or 2023) പുരസ്കാര നേട്ടത്തില്‍ ചരിത്രനേട്ടമെഴുതി അര്‍ജന്‍റൈന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി(Lionel Messi) . കരിയറിലെ എട്ടാമത്തെ ബാല്യണ്‍ ദ്യോര്‍ പുരസ്കാരമാണ് മെസി സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സി വീണ്ടും പുരസ്കാരം നേടിയത്. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനം ഐതാനയെ നേട്ടത്തിലെത്തിച്ചു. ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു കഴിഞ്ഞവർഷം ബാലൺദ്യോർ പുരസ്കാര ജേതാവ്. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു മെസിയുടെ പുരസ്‌കാര നേട്ടം.
LIONEL MESSI IS THE 2023 MEN’S BALLON D’OR!
Eight Ballon d’Or for Argentina hero! 🖐🤟#ballondor pic.twitter.com/1slOJ6EoKj
— Ballon d’Or #ballondor (@ballondor) October 30, 2023
ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരം കൂടിയായി ലയണല്‍ മെസ്സി എന്ന 36കാരന്‍ മാറി. ഖത്തറില്‍ ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെസിയുടെ പ്രകടനമാണ് മെസിക്ക് പുരസ്കാരം ലഭിക്കാന്‍ പ്രധാന കാരണം. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും മെസി നേടിയിരുന്നു.
advertisement
ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തെരഞ്ഞെടുത്തു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്‌സലോണ എഫ്.സി.യുമാണ്. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസിന് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി ലഭിച്ചു. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടും നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 31, 2023 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Lionel Messi | ലയണല്‍ മെസിക്ക് ചരിത്രനേട്ടം; എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്കാരം സ്വന്തമാക്കി അര്‍ജന്റൈന്‍ താരം